മികച്ച നടന്‍ പൃഥ്വിരാജ്, ഉര്‍വശി, പാര്‍വതി മികച്ച നടിമാര്‍; ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്രിയേറ്റീവ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്‌സ് 2024 ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ ചതിക്കുഴികളും അതിജീവനവും പറഞ്ഞ ആടുജീവിതമാണ് മികച്ച ചലച്ചിത്രം. സിനിമ സംവിധാനം ചെയ്ത ബ്ലെസിയെ മികച്ച സംവിധായകനായി ജൂറി തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ നജീബിനെ അനശ്വരമാക്കിയ പൃഥ്വിരാജ് മികച്ച നടനായി. ഉള്ളൊഴുക്കില്‍ മത്സരിച്ച് അഭിനയിച്ച ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ആടുജീവിതത്തിലെ പെരിയോനേ… റഹ്‌മാനേ… അടക്കമുള്ള പാട്ടുകളൊരുക്കിയ എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനും ഗാനങ്ങളെഴുതിയ റഫീഖ് അഹമ്മദ് ഗാനരചനയ്ക്കും ക്യാമറാമാന്‍ സുനില്‍ കെ.എസ് ഛായാഗ്രാഹകനും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനര്‍ക്കും ഉള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് മികച്ച ജനപ്രിയ ചിത്രവും, ദ സ്പോയില്‍സ് മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി തെരഞ്ഞെടുത്തു.

ALSO READ:‘ഖാദി, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് വിപണി സാധ്യതയെ തുരങ്കംവെയ്ക്കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ജമാലിന്റെ പുഞ്ചിരിയിലെ അഭിനയമികവിന് ഇന്ദ്രന്‍സിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കിട്ടി. യൂത്ത് ഐക്കണായി നസ്ലിനെ (പ്രേമലു) തെരഞ്ഞെടുത്തു. സ്റ്റാര്‍ ഓഫ് ദ ഇയറായി നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയിസിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറിന് ജനപ്രിയ നടനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മമിത ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്‌കാരം ലഭിച്ചു. നവാഗത സംവിധായകന്‍ – ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജനപ്രീയ സംവിധായകന്‍ – ജിത്തു മാധവന്‍ (ആവേശം), മികച്ച സ്വഭാവ നടന്‍ – സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം), സ്വഭാവ നടി – മഞ്ജുപിള്ള (ഫാലിമി, മലയാളി ഫ്രം ഇന്ത്യ), മികച്ച തിരക്കഥാകൃത്ത് – രാഹുല്‍ സദാശിവം (ഭ്രമയുഗം), മികച്ച പശ്ചാത്തല സംഗീതം – ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം), ജനപ്രിയ സംഗീത സംവിധായകന്‍ – സുഷിന്‍ ശ്യാം (ആവേശം), മികച്ച ഗായകന്‍ – ജിതിന്‍ രാജ് (ആടുജീവിതം), മികച്ച ഗായിക – നിത്യാ മാമന്‍ (പ്രിന്‍സസ് സ്ട്രീറ്റ്), പ്രത്യേക ജൂറി പുരസ്‌ക്കാരം – അനാര്‍ക്കലി മരയ്ക്കാര്‍ (ഗഗനചാരി), എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ് (എബ്രഹാം ഓസ് ലര്‍), നവാഗത ഗായകന്‍ – എസ്. ശ്രീജിത് ഐ.പിഎസ് ( ദ സ് പോയില്‍സ്), ജനപ്രിയ ഗാനരചയിതാവ് – വിനായക് ശശികുമാര്‍ (ആവേശം), ജനപ്രിയ ഗായകന്‍ – വിജയ് യേശുദാസ് (ആടുജീവിതം), ജനപ്രിയ ഗായിക – ചിന്മയി (ആടുജീവിതം),ട്രാന്‍സ് കമ്മ്യൂണിറ്റി വിഭാഗത്തില്‍ മികച്ച അഭിനേത്രി അഞ്ജലി അമീര്‍ ( ദ സ്പോയില്‍സ്).

ALSO READ:വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News