‘രേഖ’യിൽ തിളങ്ങി വിൻസി അലോഷ്യസ്

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ചനടി വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്. വിൻസി ടൈറ്റിൽ റോളിലെത്തിയ ചിത്രമായിരുന്നു രേഖ. ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍
അരങ്ങേറുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി​ഗണിച്ച ചിത്രങ്ങൾ. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

Also Read: 53ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

പ്രണയം അതിസുന്ദരമായ വികാരമാണ്. കണ്‍മുന്നില്‍ ഉള്ളതെല്ലാം അതിസുന്ദരമെന്ന് തോന്നിക്കുന്ന ഒരു സുന്ദര വികാരം. അത്തരമൊരു പ്രണയകാവ്യവുമായി എത്തി പ്രേക്ഷകരെ ത്രില്ലിങ്ങിന്റെ അങ്ങേയറ്റത്ത് കൊണ്ടെത്തിക്കുന്ന ചിത്രമാണ് രേഖ. സ്ത്രീത്വത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കിയിട്ടുള്ള രേഖ വെള്ളിത്തിരയിലെത്തിയത് വ്യത്യസ്തയുളള പ്രമേയവുമായിട്ടാണ്.

ഇടയ്ക്ക് എപ്പോഴോ രേഖയുടെ മനസില്‍ പ്രണയത്തിന്റെ പൂമൊട്ടുകകള്‍ വിരിയുന്നു. മനസ്സ് മുഴുവന്‍ അര്‍ജുന്‍ എന്നയാളോടുള്ള പ്രണയം മാത്രമായി രേഖ ഒതുങ്ങുന്നു. ഒടുവിൽ വഞ്ചന തിരിച്ചറിയുമ്പോള്‍ രേഖയിലുണ്ടാവുന്ന മാറ്റങ്ങളാണ് ചിത്രം പറഞ്ഞുപോകുന്നത്. അര്‍ജുനായി എത്തിയ ഉണ്ണി ലാലുവും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.

Also Read: വിനായകൻ ചെയ്‌തതിന്‌ ഞാൻ മാപ്പ് ചോദിക്കുന്നു, പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു: നിരഞ്ജന അനൂപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News