ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ

ഫ്ലൈറ്റ് റദ്ദാക്കുകയോ വൈകുകയോ ഓവർബുക്ക് ചെയ്യുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നേടാൻ സഹായം നൽകുന്ന കമ്പനിയാണ് എയർ ഹെൽപ്.ഇപ്പോഴിതാ 2024-ലെ ലോകത്തിലെ ഏറ്റവും മികച്ചതും മോശവുമായ വിമാനത്താവളങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് എയർഹെൽപ്.

2023 മെയ് 1 മുതൽ 2024 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 64 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് നടത്തിയ സർവേയിലൂടെയാണ് 17,550 റേറ്റിംഗ്‌സ് ശേഖരിച്ചത്. യാത്രക്കാരുടെ അനുഭവങ്ങൾ കൂടി വിലയിരുത്തിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. സമയപാലനം, ഭക്ഷണപാനീയ സൗകര്യങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം പട്ടിക തയ്യറാകുന്നതിന് അടിസ്ഥാനമാണ്. 239 വിമാനത്താവളങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക. ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ്.

also read:പ്രണയവും ദുരൂഹതയും; അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ‘ഫൂട്ടേജി‘ന്റെ ട്രെയ്‌ലർ റിലീസായി

ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ കേപ് ടൗൺ ഇന്റർനാഷണൽ എയർപോർട്ട്, സൗത്ത് ആഫ്രിക്ക,ചുബു സെൻട്രെയർ ഇന്റർനാഷണൽ എയർപോർട്ട്, നഗോയ, ജപ്പാൻ,ഒസാക്ക ഇന്റർനാഷണൽ എയർപോർട്ട്, ജപ്പാൻ,ബ്രസീലിയ-പ്രസിഡന്റ് ജുസെലിനോ കുബിറ്റ്ഷെക്ക് ഇന്റർനാഷണൽ എയർപോർട്ട്, ബ്രസീൽ,ജോഹന്നാസ്ബർഗ്-ഓർ ടാംബോ ഇന്റർനാഷണൽ എയർപോർട്ട്, ദക്ഷിണാഫ്രിക്ക,മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ട്, ഒമാൻ,സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷണൽ എയർപോർട്ട്, യുഎസ്,വാൽ-ഡി-കാൻസ്/ജൂലിയോ സെസാർ റിബെയ്റോ ഇന്റർനാഷണൽ എയർപോർട്ട്, ബെലേം, ബ്രസീൽ, നരിറ്റ ഇന്റർനാഷണൽ എയർപോർട്ട്, ടോക്കിയോ, ജപ്പാൻ എന്നിവയാണ് മികച്ച 10 വിമാനത്താവളങ്ങൾ.

also read: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘർഷം; ഒൻപത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News