ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, വലിയ ചെലവ് ആവശ്യമില്ലാതെ തന്നെ എല്ലാത്തരം ഫീച്ചേഴ്സും അടങ്ങിയ ഒരു സ്‌മാർട്ട്‌ഫോൺ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. വലിയ ബാറ്ററി ലൈഫ്, നല്ല ക്യാമറ, അല്ലെങ്കിൽ മികച്ച ഡിസ്പ്ലേ ഇങ്ങനെ ഏതാണ് നിങ്ങൾ ആഗ്രഹിക്കുന്നത് അത് കുറഞ്ഞ ബജറ്റിൽ തന്നെ ലഭ്യമാക്കുന്ന നിരവധി ഫോണുകൾ ഇന്ന് വിപണിയിലുണ്ട്.
അതിവേഗത്തിലുള്ള നെറ്റ്കണക്റ്റിവിറ്റി ലഭിക്കുന്നതിനാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ 5ജി ഫോണുകളോടാണ് എല്ലാവർക്കും താത്പര്യം. കുറഞ്ഞ ബജറ്റിൽ മികച്ച ഫീച്ചേഴ്സോട് കൂടി വിപണിയിൽ ജനപ്രിയ 5ജി ഫോണുകളായി അറിയപ്പെടുന്ന ചിലരെ പരിചയപ്പെടാം.
ALSO READ; യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടടിച്ചു; ഉത്തർപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ
സിഎംഎഫ് ഫോൺ 1
മികച്ച ഡിസ്‌പ്ലേ, വലിയ ബാറ്ററി, അടിപൊളി ഡിസൈൻ, കുറഞ്ഞ ബഡ്ജറ്റിൽ മികച്ച പ്രകടനം എന്നിവയുമാണ് സിഎംഎഫ് ഫോൺ 1 ന്‍റെ പ്രത്യേകത. ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റിനൊപ്പം മാലി-ജി 615 എംസി 2 ഗ്രാഫിക്സ് കാർഡും, ഫോട്ടോഗ്രാഫിക്കായി 50 എംപി പിൻ ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയും സെൽഫിക്കായി 16എംപി ഫ്രണ്ട് ക്യാമറയും 5000എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഫോണിന്‍റെ വില 14,999 രൂപയാണ്.
റെഡ്മി നോട്ട് 13 5ജി
ഈ റെഡ്മി ബജറ്റ് ഫോണിന് 6.67 ഇഞ്ച് ഡിസ്‌പ്ലേയും 120hz റീഫ്രെഷ് നിരക്കും ഒപ്പം മീഡിയടെക് ഡൈമൻസിറ്റി 6080 ചിപ്‌സെറ്റും ഉണ്ട്. 108എംപി മെയിൻ, 8എംപി അൾട്രാവൈഡ്, 2എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങിയ മികച്ച കാമറാ സെറ്റപ്പും ഫോണിന്‍റെ പ്രത്യേകതയാണ്. ഫ്ലിപ്കാർട്ടിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷൻ വെറും 14,008 രൂപയ്ക്ക് വാങ്ങാം.
റിയൽമി പി1 5ജി
14,999 വിലയുള്ള റിയൽമി പി1 5ജിയുടെ പ്രത്യേകത മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 50എംപി മെയിൻ, 2എംപി ഡെപ്ത് സെൻസർ, പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സജ്ജീകരണം, 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്‍റെ മറ്റു സവിശേഷതകൾ.
മോട്ടറോള ജി64 5ജി
128 ജിബി സ്റ്റോറേജ് വേരിയന്‍റിന് ഫ്ലിപ്കാർട്ടിൽ 12,999 രൂപയാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 7025 ചിപ്സെറ്റ് അടങ്ങിയ ഈ ബജറ്റ് ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾഎച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 50 എംപി പ്രധാന ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. 6000 എംഎഎച്ച് എന്ന ബാറ്ററി പവർഹൗസാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here