നോ ലുക്ക് ഷോട്ടിന് ശേഷം ഹാർദിക്കിന്റെ വക ബൗണ്ടറിലൈനരികിൽ നിന്നെടുത്ത പതിറ്റാണ്ടിലെ മികച്ച ക്യാച്ചും: വൈറലായി വീഡിയോ

Hardik Viral Catch

ആ​ദ്യ ടി20 യിലെ ഹാർദിക്കിന്റെ നോ ലുക്ക് ഷോട്ട് ആരാധകരാഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ രണ്ടാം ടി20 യിൽ ഹാർ​​ദിക്ക് എടുത്ത ക്യാച്ചാണ് വൈറൽ. ക്യാച്ചിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

Also Read: കരുത്തുകാട്ടി പെൺപുലികൾ; വനിതാ ടി20 യിൽ തകർപ്പൻ വിജയവുമായി ഇന്ത്യ

രണ്ടാം ടി20 ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡിയുടെയും റിങ്കുസിങ്ങിന്റെയും ബാറ്റിങ് മികവിൽ ഇന്ത്യ ഉയർത്തിയ 222 റൺസ് എന്ന വിജയലക്ഷ്യത്തിനെതിരെ പൊരുതാൻ പോലുമാകാതെ സന്ദർശകർ കീഴടങ്ങുകയായിരുന്നു. ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോഴായിരുന്നു ഹാർദിക്കിന്റെ കിടിലൻ ക്യാച്ച്.

Also Read: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഹാരി മഗ്വയർക്ക് പരിക്ക്: വരും മത്സരങ്ങൾ നഷ്ടമായേക്കും

വരുൺ ചക്രവർത്തി എറിഞ്ഞ 13 -ാം ഓവറിലെ പന്ത് ലോങ് ഓണിലേക്ക് ബംഗ്ലാദേശ് സ്‌ട്രൈക്കര്‍ റിഷാദ് ഹുസൈന്‍ ഉയർത്തിയടിച്ചു. ഓടിയെത്തിയ ഹാര്‍ദിക് സിക്‌സറാകേണ്ടുന്ന പന്ത് അസാമാന്യ ഫീല്‍ഡിങ് പാടവത്തോടെ ഒറ്റക്കൈയിലൊതുക്കകയായിരുന്നു. ക്യാച്ചെടുക്കാനായി എതിര്‍വശത്തുനിന്ന് ഓടിയെത്തിയ അഭിഷേക് ശര്‍മയുമായി കൂട്ടിമുട്ടാതിരിക്കാനും ഹാര്‍ദിക് ശ്രദ്ധിച്ചിരുന്നു. ഈ ക്യാച്ചിലൂടെ ടി20യില്‍ 50 ക്യാച്ചെന്ന നേട്ടവും ഹാർദിക്ക് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News