ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്ന പുരസ്കാരമാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത് എന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം.
കേരളം പൊലീസിന്റെ പോസ്റ്റ്
രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. പ്രദീപ് സജി .കെ, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ദീപ എ എസ്, സുരേഷ് എസ് ആര്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
also read: ‘കേരളം വിട്ട് കടലും കടന്ന് പോകുന്നു’; ബാംബൂ ഫെസ്റ്റിനെ ആഘോഷമാക്കി സ്വീഡനിലെ വിദേശ സന്ദർശകർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here