ജീവിതത്തിലെ ഏറ്റവും മികച്ച കോമ്പോ മത്തി ഫ്രൈയും മോരുകറിയും ഒപ്പം കെഎഫും; ഒറ്റമുറിയിലെ മധുരസ്മരണകൾ പങ്കുവെച്ച് ഷെഫ് പിള്ള

മലായാളികളുടെ പ്രിയപ്പെട്ട ഷെഫ് പിള്ള പഴയകാല ജീവിതത്തിന്റെ ഓർമ്മകൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. തൊണ്ണൂറുകളിലെ ബെം​ഗളൂരു ജീവിതമാണ് തന്റെ ആരാധകർക്ക് മുന്നിൽ തുറന്നുകാണിച്ചത്. ലോകം മുഴുവൻ കൈപ്പുണ്യം കൊണ്ട് കയ്യടക്കിയ ഷെഫ് പിള്ളയുടെ രുചിക്കൂട്ടുകളും അനുഭവങ്ങളും ജീവിതവും എന്നും ആരാധകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. വിശേഷങ്ങളും പാചക കുറിപ്പുകളുമായി സമൂഹമാധ്യമത്തിൽ എന്നും എപ്പോഴും സജീവമാണ് ഷെഫ് പിള്ള.

ഇപ്പോഴിതാ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കകാലത്ത് ബെം​ഗളൂരുവിലെ ഒറ്റമുറിയിൽ കഴിഞ്ഞ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് സ്വപ്ന ജീവിതം കെട്ടിപ്പടുത്ത് ബ്രാൻഡ് ആയി മാറിയ ഷെഫ് പിള്ള. അന്നെടുത്ത ഒരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചു.

ഉച്ചക്ക് നല്ലൊരു തോരനായാലോ?

12 പേർ ഒന്നിച്ചാണ് ബെം​ഗളൂരുവിലെ ഒറ്റമുറിയിൽ അക്കാലത്ത് കഴിഞ്ഞിരുന്നത്. ആറ് വർഷത്തോളം തന്റെ വീട് ഈ ഒറ്റമുറിയായിരുന്നു. അതുപോലെ തന്നെ 12 പേർ കഴിഞ്ഞിരുന്ന അന്നത്തെ ആ മുറി ഇന്ന് 5-സ്റ്റാർ സ്യൂട്ടായി എന്നും മധുരസ്മരണകൾക്കൊപ്പം ഷെഫ് പിള്ള പറഞ്ഞു.

രാവിലെ എട്ട് മണിക്ക് ദിവസം ആരംഭിക്കുന്നതും പുലർച്ചെ ഒരു മണിയോടെ തിരികെയെത്തുന്നതും ആഴ്‌ചയിൽ കിട്ടുന്ന അവധി ദിവസത്തിൽ ചന്തയിൽ പോയി മത്തി വാങ്ങി വരുന്നതുമെല്ലാം അദ്ദേഹം ഓർത്തെടുത്തു.

ALSO READ: പച്ചമുളകും തൈരും ഉണ്ടോ.? ഇതാ ഒരടിപൊളി കറി

മത്തി വറുത്തതും മോരു കറിയും ചോറും രണ്ട് ബിയറുമായിരുന്നു ആ അവധിദിവസങ്ങളിലെ പ്രധാന വിഭവങ്ങൾ. ഇപ്പോൾ ഇഷ്ടമുള്ളതെന്തും കുടിക്കാം, കഴിക്കാം, പാചകം ചെയ്യാം. എന്നാൽ തുടക്കകാലത്തെ ഞായറാഴ്‌ചകളിലെ ആ മോരുക്കറി, മത്തി ഫ്രൈ, കെഎഫ് ബിയർ കോമ്പോയാണ് ജീവിതത്തിലെ ഏറ്റവും മികച്ചത് എന്നും അതിന് തന്റെ രക്തത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും രുചിയുണ്ടെന്നും കുറിപ്പിൽ ഷെഫ് പിള്ള കൂട്ടിച്ചേർത്തു.

ഷെഫ് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News