കാര്‍ഷിക കേരളത്തിലെ മഹാപ്രതിഭകളെ ആദരിക്കുന്ന കൈരളി ടിവിയുടെ കതിര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ മലയാളം കമ്മ്യൂണികേഷന്‍സ് ടി.വി ചെയര്‍മാനും നടനുമായ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മികച്ച കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട ലില്ലി മാത്യു. കാര്‍ഷികവിളകള്‍ മഹാളി രോഗം വന്ന് നശിച്ചപ്പോള്‍ ജീവിതമാര്‍ഗത്തിനായി ആരംഭിച്ച പശുവളര്‍ത്തലിലൂടെ നിരവധി പേര്‍ക്ക് സ്ഥിരജോലി നല്‍കാനും ശുദ്ധമായ ഉല്‍പനം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് സന്തോഷമെന്നും ലില്ലി മാത്യു കൂട്ടിച്ചേര്‍ത്തു.
ALSO READ: കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷക ലില്ലിമാത്യു
‘കൈരളി ടിവിയുടെ കതിര്‍ അവാര്‍ഡ് ഇത്രയും മഹത് വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടിയുടെ കൈയില്‍ നിന്നും വാങ്ങുക എന്നു പറഞ്ഞാല്‍ സാധാരണ കര്‍ഷകയായ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഒരു കാലഘട്ടത്തില്‍ പൊന്നു പോലെ വളര്‍ത്തിയ കാര്‍ഷിക വിളകള്‍ മഹാളി രോഗം വന്നു നശിച്ചു. ജീവിതമാര്‍ഗം എല്ലാം അടഞ്ഞപ്പോള്‍ അഞ്ച് ആറ് പശുക്കളില്‍ നിന്നാണ് തുടക്കം. ഇന്നത് 140ഓളം പശുക്കളുള്ള ഫാമാണ്. അതില്‍ നിന്നുള്ള പാല്‍ ശുദ്ധമായ ഉത്പന്നങ്ങളാക്കി സ്വന്തം പ്രദേശത്തും സമീപ ജില്ലയിലും വിതരണം ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. മേഖലയില്‍ വലിയൊരു നിക്ഷേപം ഒന്നുമില്ലാതെ പടിപടിയായി വളര്‍ച്ച. പ്ലാന്റിലും ഔട്ട്‌ലെറ്റിലും ഫാമിലുമായി ഇപ്പോള്‍ 26 പേര്‍ക്ക് സ്ഥിര ജോലി നല്‍കി. കൃഷിക്കൊപ്പം കോഴി, കാട, മീന്‍ വളര്‍ത്തലും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ജീവിതത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നേട്ടത്തിന് കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി. കര്‍ഷകരെ ഉയര്‍ത്താനുള്ള മമ്മൂട്ടിയുടെ മനസിന് നന്ദി.’ – ലില്ലി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here