ഹാച്ച്ബാക്കുകൾ ഇന്ത്യൻ വാഹന വിപണിയിലെ പ്രിയങ്കരമായവയായിരുന്നു എന്നാൽ എസ്‌യുവികൾക്ക് വിപണിയിൽ പ്രിയമേറിയതോടെ ഹാച്ച്ബാക്കുകളുടെ വിൽപ്പനയുടെ തോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിന് പരിഹാരം കാണാനായി വമ്പൻ ഇയർ എൻഡ് ഓഫറുകളാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഇതാ മികച്ച ഡിസ്കൗണ്ടുകൾ ലഭിക്കുന്ന ചില വാഹനങ്ങൾ.
ടാറ്റ ആൾട്രോസ് റേസർ: മൂന്ന് വേരിയന്റുകളിൽ എത്തുന്ന ആൾട്രോസിന് 9.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ആൾട്രോസ് റേസറിന് 60,000 രൂപ ക്യാഷ് ഓഫറുകളിലൂടെയും 15,000 രൂപ എക്സ്ചേഞ്ച് ബോണസിലൂടെയും ലഭിക്കും.
Also Read: യാത്ര ഇനി സ്മൂത്താണ്; പുതിയ ലുക്കിൽ ടൊയോട്ട ഭീമൻ
മാരുതി സുസുക്കി സ്വിഫ്റ്റ്: അടുത്തിടെ ഒരു ഫേസ് ലിഫ്റ്റ് ലഭിച്ച ഈ ജനപ്രിയ മോഡലിനെ പറ്റി കൂടുതൽ പറയേണ്ട ആവശ്യമില്ല. നിലവിൽ 65,000 രൂപ വരെ ഈ വാഹനത്തിന് ഓഫറുകളിലൂടെ കുറവ് ലഭിക്കുന്നു.
Also Read: കർഷകനായ അച്ഛന് 3 കോടിയുടെ ജി വാഗൺ സമ്മാനിച്ച് മകൻ; വൈറൽ വീഡിയോ കാണാം
ഹ്യുണ്ടായി i20: 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടുകളും 15,000 രൂപ എക്സ്ചേഞ്ച് ബോണസുമായി 65,000 രൂപയുടെ വമ്പിച്ച ആനുകൂല്യങ്ങളോടെയാണ് ഈ വാഹനം ഇയർ എൻഡ് സെയിലിനെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here