ഓട്സ് കൊണ്ട് കിടിലം ഒരു ബ്രേക്‌ഫാസ്റ്റ് റെസിപ്പി ഉണ്ടാക്കാം. ഡയറ്റ് എടുക്കുന്നവർക്ക് ഈ ഓട്സ് റെസിപ്പി വളരെ വേഗത്തിൽ ഫലം ചെയ്യും. അതുകൊണ്ടു തന്നെ ഡയറ്റ് ശീലമാക്കുന്നവർക്ക് ഇത് ഏറെ ഗുണമാണ്. വേവിക്കണ്ട എന്നത് കൊണ്ടുതന്നെ അധികം കുക്കിംഗ് അധ്വാനവും വേണ്ടിവരുന്നില്ല. ഇത് കഴിച്ചാൽ ഏറെ നേരം വിശക്കില്ല എന്നതും ഇതിന്റെ മറ്റൊരു പോസിറ്റീവ് വശമാണ്
ALSO READ: ഉഷ്ണതരംഗം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മന്ത്രി ഡോ. ആര്‍ ബിന്ദു
ഓട്സ് രാത്രി മുഴുവൻ കുതിർത്ത് വെച്ച് രാവിലെ കഴിക്കാവുന്നതാണ്. ഇതിനായി ഒരു ബൗളിൽ കുറച്ച് ഓട്സ് എടുക്കുക. ഇതിലേക്ക് പാൽ ,അല്ലെങ്കിൽ യോഗർട്ട് ഒഴിച്ച് ഫ്രിഡ്ജിൽ വെയ്ക്കുക. രാവിലെ ഇതിലേക്ക് ചിയാ സീഡ് കുതിർത്തത്, ചെറുതായി അരിഞ്ഞ നട്സ് ,പഴങ്ങൾ (പഴം, മാമ്പഴം, മുന്തിരി, ആപ്പിൾ, ബ്ലുബെറി, സ്ട്രോബെറി ഇഷ്ടമുള്ളവ എല്ലാം) ചേർക്കുക. മധുരത്തിനായി തേൻ കൂടി ചേർത്ത് ഇളക്കി കഴിക്കാം. ഡയറ്റ് ശീലമാക്കുന്നവർക്ക് ഇത് നല്ല ഒരു ബ്രേക്‌ഫാസ്റ്റ് ആണ് എന്നതിൽ സംശയമില്ല.
ALSO READ: ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here