കേരളത്തിനുള്ള ദേശീയ അംഗീകാരം സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്‍ന്ന് നടത്തിയ പ്രയത്‌നങ്ങള്‍ക്കാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി

kerala-fisherman-pinarayi-vijayan

വെല്ലുവിളികള്‍ നിരവധി ഉണ്ടായിട്ടും സര്‍ക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേര്‍ന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്‌നങ്ങള്‍ക്ക് ഇന്ന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. 2024-ലെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഈ വര്‍ഷത്തെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയ വിവിധ മേഖലകളിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.

Read Also: ഇതാണ് കേരളം! കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങളിൽ അഭിമാന നേട്ടം

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ്. 2016 മുതല്‍ നല്‍കിയ ഓരോ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളില്‍ ചേര്‍ത്തുപിടിച്ചും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഈ സര്‍ക്കാരുണ്ട്.

തീരപ്രദേശത്തെ സാമൂഹ്യ പുരോഗതിക്കും മത്സ്യത്തൊഴിലാളികളുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്ന സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ അംഗീകാരം നമുക്ക് പ്രചോദനം നല്‍കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News