കേരളത്തില്‍ ഏറ്റവും നല്ല കരിമീന്‍ കിട്ടുന്നത് ആലപ്പുഴയിലും കുമരകത്തുമല്ല; ലഭിക്കുക ഈ ജില്ലകളില്‍

karimeen

മലയാളികള്‍ക്ക് പൊതുവേ ഉള്ള ധാരണയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമീന്‍ ലഭിക്കുന്നത് ആലപ്പുഴയിലും കുമരകത്തുമാണെന്നുള്ളത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരള ഫിഷറീസ് സര്‍വകലാശാലയുടെ (കുഫോസ്)പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ ഏറ്റവും നല്ല കരിമീന്‍ കിട്ടുന്നത് കൊല്ലം ജില്ലയിലെ കാഞ്ഞിരോട്, തൃശൂര്‍ ജില്ലയിലെ അഴീക്കോട് കായല്‍ പ്രദേശങ്ങളില്‍ നിന്നാണെന്ന് കേരള ഫിഷറീസ് സര്‍വകലാശാലയുടെ (കുഫോസ്)പഠന റിപ്പോര്‍ട്ട്.

Also Read : ദേ താഴെ വീണ് സ്വര്‍ണം! ആഭരണ പ്രേമികളെ ഇത് നിങ്ങളുടെ ദിവസം…

വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട കായലുകളിലെ ആറ് ഇടങ്ങളില്‍ നിന്ന് കരിമീന്‍ ശേഖരിച്ചായിരുന്നു പഠനം. ആവിയില്‍ വേവിച്ചും ഫ്രൈ ചെയ്തുമാണ് സെന്‍സറി പഠനങ്ങള്‍ നടത്തിയത്. ഫ്രൈ ചെയ്തതില്‍ അഴീക്കോട് കരിമീനും വേവിച്ചതില്‍ കാഞ്ഞിരോട് കരിമീനും രുചി മികവ് കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News