എളുപ്പത്തിൽ സൗന്ദര്യ സംരക്ഷണം; ഗ്ലൂട്ടാത്തിയോണ്‍ ഓയിൽ പവർഫുള്ളാണ്

സൗന്ദര്യം വർധിപ്പിക്കാനായി സിനിമാതാരങ്ങള്‍ ഉൾപ്പടെ പലരും ഇന്ന് ചെയ്യുന്ന ഒന്നാണ് ഗ്ലൂട്ടാത്തിയോണ്‍ ഓയിൽ ഉപയോഗിക്കൽ. ഈ ഗ്ലൂട്ടാത്തിയോണ്‍ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. വീട്ടില്‍ ലഭിക്കുന്ന ആയുര്‍വേദ ചേരുവ ചേര്‍ത്തുണ്ടാക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ ഓയിൽ നമുക്കും വീട്ടിൽ തയ്യാറാക്കാം.

ഇതില്‍ ചേര്‍ക്കേണ്ട പ്രധാനപ്പെട്ട ചേരുവയാണ് മഞ്ചിഷ്ട.ഇതിനായി വേണ്ടത് വെളിച്ചെണ്ണ, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഓറഞ്ച് തൊലി, മഞ്ഞള്‍ എന്നിവയാണ്.മഞ്ചിഷ്ട പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയുമാണ്. മഞ്ചിഷ്ടയുടെ പൊടിയോ അല്ലെങ്കില്‍ ഇതിന്റെ തടിയോ ഉപയോഗിയ്ക്കാംആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാൻ ഗുണകരമാണ്. മഞ്ഞളും ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു. മഞ്ഞൾ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ചര്‍മത്തിന് നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും നല്ലതാണ്.വെളിച്ചെണ്ണ ചര്‍മസൗന്ദര്യത്തിന് നല്ലതാണ്. . വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ യും ചർമ്മത്തിനു നല്ലതാണ്. ലിനോലെയിക് ആസിഡും ലോറിക് ആസിഡും വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട് . ചുളിവുകൾ ഇല്ലാതാക്കാനും ചർമ്മത്തിന് യുവത്വം നിലനിർത്താനും ഇതിനു കഴിയും. .

ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ് ക്യാരറ്റും ബീറ്റ്‌റൂട്ടും. .ക്യാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ, സി, ബീറ്റാ-കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നിലനിർത്തുന്നു. ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ബീറ്റ് റൂട്ട് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ഓറഞ്ചും ഓറഞ്ച് തൊലിയുമെല്ലാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും പോളിഫെനോളുകളും ഉണ്ട്. ഇത് കറുത്ത പാടുകളും ചർമ്മത്തിലെ നിറവ്യത്യാസവും മാറ്റുന്നു.

ALSO READ: നേരത്തെ ഉണരുന്നതോ വൈകി ഉണരുന്നതോ നല്ലത്? പഠനങ്ങൾ പറയുന്നതിതാണ്…

ഇത് തയ്യാറാക്കാനായി വെളിച്ചെണ്ണയിൽ ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ തൊലി കളഞ്ഞ് അരച്ചെടുക്കുക. ഓറഞ്ച് തൊലിയും അരയ്ക്കുക. വെളിച്ചെണ്ണയില്‍ അരച്ച ചേരുവകളും മഞ്ചിഷ്ടയും അരച്ച മഞ്ഞളും ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്തിളക്കി ചെറിയ തീയില്‍ തിളപ്പിയ്ക്കുക. ചേരുവകളുടെ നിറം ഇതിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഇത് ഊറ്റിയെടുക്കാം..മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് ഏറെ ഗുണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here