എസ് യു വികൾക്ക് പ്രിയമേറുന്നു; ആഗസ്റ്റിലെ പത്ത് ബെസ്റ്റ് സെല്ലിങ്ങ് കാറുകളിൽ ആറെണ്ണവും എസ് യു വികൾ

Best selling cars

ഇന്ത്യൻ വാഹന വിപണികളിൽ എസ് യു വികളുടെ പ്രിയമേറുന്നു. 2024 ആഗസ്റ്റിൽ ഇന്ത്യൻ വാഹന മാർക്കറ്റിൽ വിൽക്കപ്പെട്ട കാറുകളിൽ 55 ശതമാനവും എസ് യു വികളാണ്. ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് കാറുകളിൽ ആറെണ്ണവും എസ് യു വികളാണ്. എസ് യു വികൾ കൂടാതെ മൂന്ന് ഹാച്ച് ബാക്ക് മോഡലുകളും ഒരു എംപിവി മോഡലും ആദ്യ പത്തിൽ ഉൾപ്പെടുന്നുണ്ട്.

Also read: കൂപ്പുകുത്തി ഇന്ത്യൻ വിപണി, അമേരിക്കൻ ഇഫക്ടെന്ന് ട്രേഡ് അനലിസ്റ്റുകൾ; സെൻസെക്സിൽ ഒറ്റയടിക്കുള്ള നഷ്ടം 3 ലക്ഷം കോടി

ലിസ്റ്റിൽ ഉൾപ്പെട്ട എസ് യു വികൾ ഒഴികെ ബാക്കി എല്ലാ മോഡലുകളും മാരുതി സുസൂക്കി ഇന്ത്യയുടേതാണ്. ടാറ്റയുടെ രണ്ട് മോഡലും, ഹ്യുണ്ടായുടെയും മഹീന്ദ്രയുടെയും ഓരോ മോഡലുകളുമാണ് ലിസ്റ്റിലുൾപ്പെട്ടിരിക്കുന്നത്.

Also read: ഫാഫാ ഇനി ബോളിവുഡില്‍, ഇംതിയാസ് അലിക്കൊപ്പം അരങ്ങേറ്റം

കോപാംക്ട് എസ് യു വി വിഭാഗത്തിൽ ഒരു മാസത്തിലെ ഏറ്റവും വലിയ വിൽപ്പന നിരക്ക് രേഖപ്പെടുത്തിയാണ് മാരുതി സുസൂക്കിയുടെ ബ്രീസ്സ ഒന്നാം സ്ഥാനത്തെത്തിയത്. 2024 ആഗസ്റ്റിൽ 19,190 യൂണിറ്റ് ബ്രീസ്സയാണ് വിൽക്കപ്പെട്ടത്.

2024 ആഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ
1. മാരുതി സുസൂക്കി ബ്രീസ്സ – 19,190 യൂണിറ്റ്
2. മാരുതി സുസൂക്കി എര്‍ട്ടിഗ – 18,580 യൂണിറ്റ്
3. ഹ്യുണ്ടായ് ക്രെറ്റ – 16762 യൂണിറ്റ്
4. മാരുതി സുസൂക്കി വാഗണ്‍ ആര്‍ – 16450യൂണിറ്റ്
5. ടാറ്റാ പഞ്ച് – 15,642 യൂണിറ്റ്
6. മാരുതി സുസൂക്കി സ്വിഫ്റ്റ് – 12,844 യൂണിറ്റ്
7. മഹീന്ദ്ര സ്‌കോര്‍പ്പിയൊ – 12,723 യൂണിറ്റ്
8. മാരുതി സുസൂക്കി ബലേനോ – 12,485 യൂണിറ്റ്
9. മാരുതി സുസൂക്കി ഫ്രോങ്ക്‌സ് – 12,387 യൂണിറ്റ്
10. ടാറ്റ നെക്‌സോണ്‍ – 12,289 യൂണിറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration