രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങള്‍ വിറ്റുപോകുന്നത് മാരുതിയുടേതാണെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ വാഹന വില്‍പനയില്‍ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റുപോയ വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മാരുതിയുടെ വണ്ടിയല്ല, അത് ടാറ്റയുടെ ചെറു എസ്‌യുവി പഞ്ചാണ്. 17547 യൂണിറ്റ് വില്‍പ്പനയുമായാണ് പഞ്ച് ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടുപിറകില്‍ 16458 യൂണിറ്റുമായി ഹ്യൂണ്ടേയ് ക്രേറ്റ തൊട്ടുപിറകിലുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 61 ശതമാനം വളര്‍ച്ചയാണ് ടാറ്റ പഞ്ച് നേടിയത്. അതേസമയം ക്രേറ്റ നേടിയത് 17 ശതമാനം വളര്‍ച്ചയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഇത്തവണ മാര്‍ച്ച് മാസത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് വാഹന വില്‍പനയില്‍ മാരുതി നേടിയിരിക്കുന്നത്. 152718 യൂണിറ്റാണ് വിറ്റുപോയത്. ഇവിടെയും രണ്ടാം സ്ഥാനത്ത് ഇവിടെയും ഹ്യൂണ്ടേയ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. 53001 യൂണിറ്റ് വില്‍പനയാണ് നടന്നത്. അതേസമയം ഹ്യൂണ്ടേയ് 4.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ടാറ്റ 13.8 ശതമാനം വളര്‍ച്ചയാണ് നേടിയത്.50105 യൂണിറ്റുകളാണ് ടാറ്റയുടെതായി വിറ്റുപോയ വാഹനങ്ങള്‍.
40631 യൂണിറ്റ് വില്‍പനയുമായി മഹീന്ദ്രയ, 12.9 ശതമാനം വളര്‍ച്ച നേടി നാലാമതെത്തി. ടൊയോട്ട, കിയ, ഹോണ്ട, എംജി, റെനോ, ഫോക്‌സ്‌വാഗണ്‍ പട്ടികയില്‍ ആദ്യ പ്ത്തിലെത്തിയ വാഹന നിര്‍മാതാക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here