ഓസ്‌കാർ പുരസ്‍കാരം 2024: മികച്ച സഹനടനെ പ്രഖ്യാപിച്ചു; അവാർഡ് ഓപൻഹെയ്‌മറിലെ പ്രകടനത്തിന്

2024 ഓസ്‌കാറിൽ മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുത്തു.ഓപൻഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. ‘ഞാൻ ഇവിടെ ഒരു മികച്ച മനുഷ്യനായി തുടരും’,എന്നാണ് റോബർട്ട് ഡൗണി ജൂനിയർ തൻ്റെ ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പ്രഖ്യാപിച്ചത്.

മികച്ച ഛായഗ്രഹണ പുരസ്‍കാരം ഓപന്‍ഹെയ്മറിലെ ഹൊയ്തെ വാൻ ഹൊയ്തെമക്ക് ലഭിച്ചു.ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ് അവാർഡ് ‘ഗോഡ്സില്ല മൈനസ് വണ്‍’ നേടി. മികച്ച വിദേശ ചിത്രമായി ‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ തെരെഞ്ഞെടുത്തു. മികച്ച ശബ്ദത്തിനുള്ള ഓസ്കാര്‍ ‘ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്’ നേടി. ടാൺ വില്ലേഴ്‌സും ജോണി ബേണുമാണ് അവാർഡ് നേടിയത്.മികച്ച എഡിറ്റര്‍ അവാര്‍ഡ് ജെന്നിഫര്‍‍ ലെം നേടി.

ALSO READ: ബെംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തില്‍നിന്ന്‌ വീണ് മരിച്ചു

മികച്ച വസത്രാലങ്കാരം,മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ് എന്നീ മൂന്ന് അവാര്‍ഡുകള്‍ പുവർ തിങ്സ് നേടി. തിരക്കഥാ ഒറിജിനൽ വിഭാഗത്തിൽ അനാട്ടമി ഓഫ് എ ഫോളിനും അവലംബിത തിരക്കഥാ വിഭാഗത്തിൽ അമേരിക്കൻ ഫിക്ഷനും ആണ് പുരസ്‍കാരം നേടി. മികച്ച അനിമേഷൻ ചിത്രമായി ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ വാര്‍ ഈസ് ഓവര്‍, ഇന്‍സ്പയേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോക്കോ എന്നിവയും അംഗീകാരം നേടി . മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം ആയി 20 ഡേയ്സ് ഇന്‍ മാര്യുപോള്‍ തെരഞ്ഞെടുത്തു.

ALSO READ: 96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News