പല്ലുതേയ്ക്കാന്‍ ഈ ബ്രഷുകളാണോ ഉപയോഗിക്കുന്നത്? ഇക്കാര്യങ്ങള്‍ കൂടി അറിയുക

നല്ല വെളുത്ത തിളക്കമുള്ള പല്ലുകളാണല്ലേ എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചിലര്‍രുടെയൊക്കെ പല്ലുകള്‍ എത്ര വൃത്തിയായി തേച്ചാലും ഒരു ചെറിയ മഞ്ഞ നിറത്തിലുള്ളവയായിരിക്കും. വെള്ളുകള്‍ക്ക് ഭംഗി കൂടാന്‍ പല്ലുതേക്കുന്ന ബ്രഷുകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്.

തേയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് പ്രധാനമാണ്. മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷ് മാറ്റണം. നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിച്ചിട്ടു കാര്യമില്ല. സോഫ്റ്റ് ബ്രിസിലുകളുള്ള ബ്രഷ് മാത്രമേ ഉപയോഗിക്കാവൂ.

പരുക്കന്‍ നാരുകളുള്ള ബ്രഷ് പതിവായി ഉപയോഗിക്കുന്നതു പല്ലുകള്‍ തേയാനും പുളിപ്പ് അനുഭവപ്പെടാനും ഇടയാക്കും. ബ്രഷ് ചെയ്താല്‍ മാത്രം പല്ലുകള്‍ വൃത്തിയാകണമെന്നില്ല. ദിവസം രണ്ടുനേരം ഫ്ളോസ് ചെയ്യുന്നതു പല്ലുകളുടെ ഇടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

ദന്ത സംരക്ഷണത്തില്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് അഴുക്ക് അടിയുന്നത്. നാവില്‍ കീടാണുക്കള്‍ അടിയുന്നതു പല്ലുകളുടെ നിറം മങ്ങാന്‍ ഇടയാക്കും. ഇത് ഒഴിവാക്കുന്നതിനു പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം നാവ് കൂടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

നാവ് വൃത്തിയാക്കാന്‍ സോഫ്റ്റായ ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഓരോ തവണ നാവ് വൃത്തിയാക്കിയതിനു ശേഷവും ബ്രഷ് വൃത്തിയായി കഴുകണം. ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പല്ലുകള്‍ നമുക്ക് വൃത്തിലുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News