പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി

പ്രാദേശിക സര്‍ക്കാരിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സമീപനം കൂടുതല്‍ വികസനത്തിന് വഴിവെയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പ്രദേശിക സര്‍ക്കാരുകള്‍ക്ക് അധികാരവും ധനവും നല്ല രീതിയില്‍ നല്‍കുന്നുണ്ട്. അതിനാല്‍ പ്രാദേശിക സര്‍ക്കാരുകളായി തന്നെ പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര മണ്ഡലതല നവകേരള സദസ്സ് വടകര നാരായണ നഗരം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

READ ALSO:ഡീപ് ഫേക്ക് കേസുകൾ: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ കർശന നടപടികൾ എടുക്കാനൊരുങ്ങി കേന്ദ്രം

മതനിരപേക്ഷതയുടെ കാര്യത്തിലും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിച്ചത്. ലോകത്തിനും രാജ്യത്തിനും മാതൃകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയവും കൊവിഡ് പോലുള്ള പ്രതിസന്ധികളും നേരിട്ടപ്പോഴും നാം മുന്നോട്ട് പോവുകയാണ് ഉണ്ടായത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ സഹായിച്ചത്. ജനം സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നിന്നു എന്നതിന് തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തിനു പലതരത്തിലുള്ള നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏത് പരിപാടിയിലും ജനപ്രതിനിധികള്‍ നാടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കും. കേരളത്തെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്ന കേരളീയം, മലയാളികളെ ആകെ ചേര്‍ത്തുപിടിക്കുന്ന ലോകകേരളസഭ സമ്മേളനം എന്നിവയില്‍ നിന്നൊക്കെ ചിലര്‍ മാറി നിന്നു. ഇത് ശരിയായ പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:ചന്ദ്രന് ചുറ്റും പ്രത്യേകതരം വലയം പ്രത്യക്ഷപ്പെട്ടു, എന്താണ് ഹാലോ പ്രതിഭാസം? ചിത്രങ്ങൾ കാണാം

നാട് ഏത് രീതിയില്‍ നവകേരള സദസ്സിനെ സ്വീകരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുത്ത ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മുന്‍ എം.എല്‍.എ സി നാണു അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. വടകര നവ കേരള സദസ്സ് നോഡല്‍ ഓഫീസര്‍ പി രാജീവന്‍ സ്വാഗതവും വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News