നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്; എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

നല്ല വിമർശനത്തിന് സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്നും എത്ര ശക്തമായ വിമർശനവും സുന്ദരമായ ഭാഷ ഉപയോഗിച്ച് നടത്താൻ സാധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കെതിരെ എൻ.എൻ. കൃഷ്ണദാസ് നടത്തിയ പരാമർശത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽ തന്നെയാണ് മാധ്യമങ്ങൾക്ക് നേരെ വിമർശനമുണ്ടായിട്ടുള്ളത്.

ALSO READ: പാർട്ടി പ്രസിഡൻ്റ് പറഞ്ഞാൽ മന്ത്രി സ്ഥാനത്തു നിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കും; എ കെ ശശീന്ദ്രൻ

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്ക് നിങ്ങൾക്ക്  തന്നെ കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ പദപ്രയോഗങ്ങളാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മാധ്യമങ്ങളോടുള്ള തൻ്റെ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് എൻ.എൻ. കൃഷ്ണദാസ്. മാധ്യമങ്ങൾ വലതുപക്ഷമാണെന്നും മാപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള കെയുഡബ്ല്യിയുജെയുടെ  പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News