നോ മദ്യം; വരുന്ന രണ്ടു ദിവസം ബെവ്കോ അവധി; കാരണം ഇതാണ്

bevco

ഇനി വരുന്ന രണ്ടുദിവസം കേരളത്തിൽ മദ്യം ലഭിക്കില്ല. ഒക്ടോബർ 1, 2 തീയതികളിൽ ആണ് മദ്യഷോപ്പുകള്‍ക്ക് അവധി.ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ഒക്ടോബർ ഒന്നും രണ്ടും അവധി. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ക്കും ഒക്ടോബർ 2 ഗാന്ധി ജയന്തിക്കും അവധിയാണ്.

അതേസമയം രണ്ടുദിവസം ബിവറേജസുകൾ അടച്ചിടുന്നതിനാൽ ഇന്ന് തിരക്ക് കൂടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്
എന്നാൽ ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർ‌ത്തിക്കും.

ALSO READ: മഴ തുടരും; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
അതേസമയം വരുന്ന രണ്ട് ദിവസത്തെ അവധി പ്രമാണിച്ച് അമിത വില ഈടാക്കി കരിഞ്ചന്തയിൽ വില്പന നടക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ ശക്തമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് പൊലീസും എക്സൈസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News