ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ബെവ്‌കോയുടെ 1,148 കോടി രൂപ തിരികെ ലഭിച്ചു; മന്ത്രി എം ബി രാജേഷ്

ആദയിനികുതി വകുപ്പ് പിടിച്ചെടുത്ത ബെവ്കോയുടെ 1,148 കോടി രൂപ തിരിച്ചുകിട്ടിയതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പരിശീലനം പൂര്‍ത്തിയാക്കിയ കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Also Read: അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം; മന്ത്രി എം ബി രാജേഷ്

ഫേസ്ബുക്ക് പോസ്റ്റ്

വളരെ ശ്രദ്ധേയവും സന്തോഷകരവുമായ ഒരു വിവരം പങ്കുവെക്കാനാണീ കുറിപ്പ്. 2014-15 മുതല്‍ ബിവറേജ്‌സ് കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇന്‍കം ടാക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് 1150 കോടി രൂപ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തിരിച്ചുകിട്ടാനും, കോര്‍പറേഷനും സര്‍ക്കാരിനും നേട്ടമുണ്ടാക്കാനും കഴിഞ്ഞു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പരിശീലനം പൂര്‍ത്തിയാക്കിയ കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുകിട്ടാന്‍ കാരണമായത്. യോഗേഷ് ഗുപ്തയ്ക്കും സംഘത്തിനും അഭിനന്ദനങ്ങള്‍.

കോര്‍പറേഷനില്‍ നിന്ന് 2019 ല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. KSBC യുടെ ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകള്‍ അണ്‍ഫ്രീസ് ചെയ്ത് ബിസിനസ് നടപടികള്‍ സുഗമമാക്കാന്‍ മറ്റൊരു 347 കോടി രൂപ കൂടി KSBC നല്‍കി. 2014-15 മുതല്‍ 2018-19 വരെയുള്ള കാലത്തെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകൂട്ടല്‍ പ്രകാരമാണ് ഈ നടപടിയെടുത്തത്. ഇത് KSBC യുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടിവന്നു. നിയമാനുസൃതമായി അടയ്ക്കേണ്ട നികുതികള്‍ അടയ്ക്കുന്നതിലും ഇതുമൂലം കാലതാമസമുണ്ടായി.

Also Read: അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

ടേണ്‍ ഓവര്‍ ടാക്‌സ്, സര്‍ചാര്‍ജ് എന്നിവ ചെലവായി കണക്കാക്കാന്‍ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടില്‍ നിന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഇത്തരത്തില്‍ ഒരു കടുത്ത നടപടി സ്വീകരിച്ചത്. 2014-15 , 2015-16 വര്‍ഷങ്ങളിലേക്കുള്ള ഇന്‍കം ടാക്‌സ് ഉത്തരവിനെതിരെ KSBCക്ക് സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു. നമ്മുടെ വാദമുഖങ്ങള്‍ പരിഗണിച്ചും സ്വീകരിച്ച നടപടികളും സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവവും കണക്കിലെടുത്തും മേല്പറഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സര്‍ചാര്‍ജ്, ടേണ്‍ ഓവര്‍ ടാക്‌സ് എന്നിവ അംഗീകരിക്കണമെന്ന KSBC യുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

Also Read: വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

ഇതോടൊപ്പം ഇന്‍കം ടാക്‌സ് പിടിച്ചുവെച്ച തുക വിട്ടുനല്‍കാനും KSBC ശ്രമങ്ങള്‍ തുടര്‍ന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും KSBC യും ഈ രംഗത്ത് പൊതുജനങ്ങള്‍ക്കായി നടത്തുന്ന സുതാര്യ ഇടപാടുകള്‍ അവരെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനല്‍കാന്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ ഉത്തരവിട്ടു. 748 കോടി രൂപ വിട്ടുനല്‍കാനാണ് ഉത്തരവായിരിക്കുന്നത്. ഇതില്‍ 344 കോടി രൂപ ഇതിനകം ലഭിച്ചു. 404 കോടി രൂപ KSBC യുടെ അക്കൗണ്ടില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപ നല്‍കാനുള്ള നടപടികളും തുടരുകയാണ്. ഇതോടെ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരിനും കഴിഞ്ഞ അഞ്ചു വര്‍ഷമായി നഷ്ടപ്പെട്ടിരുന്ന 1150 കോടി രൂപയാണ് തിരിച്ചുകിട്ടുക. ഒന്‍പത് വര്‍ഷമായി സ്ഥാപനത്തിന് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ഒരു പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News