ഇടുക്കി ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന. ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇടുക്കി തടിയമ്പാട് ഔട്ട്‌ലെറ്റിലാണ് സംഭവം. സ്റ്റോക്കിലുള്ള മദ്യത്തിന്‍റെ അളവിലും ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് പരിശോധനയക്ക് എത്തിയതിന് പിന്നാലെ ജീവനക്കാരില്‍ ഒരാള്‍ ഇറങ്ങിയോടി.
ALSO READ: ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം; യുവമോര്‍ച്ച നേതാവ് ആശാനാഥിനെതിരെ നടപടി
എട്ടു ജീവനക്കാരാണ് ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഉള്ളത്. അനധികൃത മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്‍റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചു. ചില ജീവനക്കാര്‍ മദ്യക്കച്ചവടക്കാര്‍ക്ക് അളവില്‍ കൂടുതല്‍ മദ്യം സ്വന്തം വാഹനങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നതായും കണ്ടെത്തി. രാത്രി എട്ടുമണിക്ക് ആരംഭിച്ച പരിശോധനകള്‍ അവസാനിച്ചത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ്.
ALSO READ: ദില്ലിയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here