ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു; വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത

വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുവാൻ നിർദേശവുമായി കേരളാപൊലീസ്.കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയിൽ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നതെന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിൽ പറയുന്നു.

ALSO READ:ലോറിയില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പ് ബൈക്കിലേക്ക് ചുറ്റിക്കയറി; പേടിച്ച് ഓടി ഡ്രൈവര്‍; ഒടുവില്‍ സംഭവിച്ചത്, അമ്പരപ്പിക്കും വീഡിയോ

വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലർത്തുവാനും നിർദേശം നൽകിയിട്ടുണ്ട്.

ALSO READ:പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദിന് എന്റെ പ്രായം, ആദ്യമായി ഫാസിൽ സാറിനെ കണ്ടത് അവിടെവെച്ചാണ്; ഫോട്ടോയുമായി ബാബുആന്റണിയുടെ മകൻ

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യല് മീഡിയ വഴി പരസ്യം നല്കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്ക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാന്ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള് എന്നിവ നല്കുന്നു എന്ന രീതിയിൽ സോഷ്യല് മീഡിയ വഴി പരസ്യങ്ങള് നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.
ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി പരിശോധിച്ചാല് മതിയാകും. ഉപയോക്താക്കള് ഇത്തരം തട്ടിപ്പിനെതിരെ കൂടുതല് ജാഗ്രത പുലർത്തുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News