ഇരുത്തം ശരിയല്ലെങ്കിൽ സൂക്ഷിക്കണം, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ; ശരിയായി ഇരിക്കാം ആരോഗ്യം സംരക്ഷിക്കാം

ദിവസവും കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഒരുപാട് മണിക്കൂറുകൾ ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. പുകവലി നമ്മുടെ ശരീരത്തെ എങ്ങനെ തകർക്കുന്നുവോ അതുപോലെ തന്നെയുള്ള ഒരു നിശബ്ദ കൊലയാളിയായാണ് മണിക്കൂറുകൾ നീണ്ട ഈ ഇരിപ്പ്. അതിനാൽ തന്നെ ‘സിറ്റിങ് ഈസ് ദ ന്യൂ സ്മോക്കിങ്’ എന്നും പറയാറുണ്ട്. പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ സങ്കീർണതകൾക്കുള്ള സാധ്യത നീണ്ട നേരത്തെ ഇരിപ്പ് കൊണ്ട് കാരണമാകുന്നു. നമ്മുടെ ഇരുത്തം ശരിയാക്കിയാൽ തന്നെ ധാരാളം ആരോഗ്യ പ്രശനങ്ങളിൽ നിന്ന് നമ്മുക്ക് രക്ഷനേടാൻ കഴിയും.

Also Read; കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് ഒന്നും ചെയ്തില്ല, തങ്ങളുടെ വോട്ട് വികസനത്തിനെന്ന് ജനങ്ങൾ; ബിജെപിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമായി ബിഹാറിലെ ബഗുസാരായ്

ദീർഘ നേരത്തെ ഇരിപ്പ് ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുക്ക് ഒഴിവാക്കാനാവില്ല. ഓഫിസിലും വീട്ടിലും ഏറെ നേരം ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ എങ്ങനെയാണ് ശരിയായ രീതിയില്‍ ഇരിക്കേണ്ടതെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ടിവി കാണുമ്പോഴും, വെറുതെയിരിക്കുമ്പോഴും നടുവ് വളച്ചും, കാൽ കയറ്റി വച്ചും, പല രീതിയിലായിരിക്കും ഇരുപ്പ്. ശരിയായ രീതിയിൽ ഇരുന്നാല്‍ ആരോഗ്യത്തിനു കോട്ടമുണ്ടാകില്ല.

1. ശരിയായ കസേരയിൽ ഇരിക്കാം; നട്ടെല്ലിന്റെ സ്വാഭാവിക വളവിനെ പിന്തുണയ്ക്കുകയും കാൽപാദങ്ങൾ തറയിൽ ഉറപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന കസേരയിലാണ് ഇരിക്കേണ്ടത്.

2. ശരീരത്തിന്റെ പുറഭാരം നിവർന്നും തോളിൽ അയവു വരുത്തിയും ഇരിക്കുക

Also Read; കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു; ബാലകൃഷ്ണൻ പെരിയയെ തുറന്നുകാണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

3. ഇരിക്കുമ്പോൾ കാൽമുട്ടുകൾ ഇടുപ്പ് തലത്തിലോ അൽപ്പം താഴെയോ ആയി വയ്ക്കുക. കാലുകൾ ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന തരത്തിൽ വയ്ക്കാതിരിക്കുക.

4. കസേരയിൽ ഇരിക്കുമ്പോൾ മാത്രമല്ല ശ്രദ്ധ വേണ്ടത്. വണ്ടി ഓടിക്കുമ്പോഴും ശരിയായി ഇരിക്കണം. പുറകിലെ പോക്കറ്റിൽ പഴ്സ് ഇട്ടുകൊണ്ട് വാഹനം ഓടിക്കരുത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും പെൽവിസിന് ആയാസമുണ്ടാക്കുകയും ചെയ്യും.

5. ഓരോ മണിക്കൂറിലും എഴുന്നേറ്റു നിൽക്കാനും ചെറുതായി സ്ട്രെച്ച് ചെയ്യാനും ശ്രമിക്കുക.

6. ദിവസം മുഴുവൻ സജീവമായിരിക്കാൻ അവസരങ്ങൾ കണ്ടെത്തുക. കമ്പ്യൂട്ടറിന്റെ സ്ക്രീൻ കണ്ണിന്റെ അതേ ലെവലിൽ ക്രമീകരിക്കാനും ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News