ഈ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പ് !

Spam Calls

ഡിജിറ്റല്‍ തട്ടിപ്പുകള്‍ വ്യാപകമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം രംഗത്ത് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡിഒടി) ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. +77, +89, +85, +86, +84 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ തട്ടിപ്പ് സംഘങ്ങളുടേതാണെന്നും കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വിഐ എന്നിവയുടെ വരിക്കാര്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്. അത്തരത്തില്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പരിചിതമല്ലാത്ത കോഡുകളില്‍ നിന്നെത്തുന്ന കോളുകളില്‍ ജാഗ്രത പാലിക്കണം.

Also Read : http://ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഐക്യൂ 13 ലോഞ്ചിങ് ഉടനെ; വിലയും ഫീച്ചേഴ്‌സും അറിയാം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഡിഒടി എന്നിവ ടെലികോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ സ്ഥാപനങ്ങളിലെ അധികൃതര്‍ എന്ന തരത്തില്‍ എത്തുന്ന കോളുകള്‍ വ്യാജ കോളുകള്‍ ആണ്. തങ്ങള്‍ ഇത്തരത്തില്‍ കോളുകള്‍ ചെയ്യാറില്ലെന്നും ടെലികോം വകുപ്പ് എക്സില്‍ പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration