ബിജിഎംഐ ഗെയിം തിരിച്ചെത്തി

ഏകദേശം ഒരു വര്‍ഷത്തോളമായി ഇന്ത്യയില്‍ നിരോധിച്ചിരുന്ന ബാറ്റില്‍ ഗ്രൌണ്ട് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) ഗെയിം പുതിയ നിയന്ത്രണങ്ങളോടെ തിരിച്ചെത്തി. ഇപ്പോള്‍ ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാനും കളിക്കാനും സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗെയിം ലഭിച്ചു തുടങ്ങി. മൂന്ന് മാസം കേന്ദ്ര സര്‍ക്കാരിന്റെ നീരിക്ഷണത്തിലായിരിക്കും കുട്ടി ഗെയിമര്‍മാരുള്‍പ്പെടെ.

പഴയ ബിജിഎംഐ പതിപ്പില്‍ നിന്നും അല്പം വ്യത്യസ്തമാണ് പുതിയ പതിപ്പിലെ ഗെയിം പ്ലേ. ബിജിഎംഐ, കളിക്കാരുടെ സിറ്റി ലൊക്കേഷനും അറിയാനാകും. ഷൂട്ട് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ രക്തം ചിതറുന്നതും കാണില്ല. ചുവപ്പിന് പകരം പച്ച, മഞ്ഞ നിറങ്ങളാണ് നല്കിയിരിക്കുന്നത്. ബിജിഎംഐ നിരവധി പേരാണ് ഒറ്റ ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഡൗണ്‍ലോഡ് ചെയ്താല്‍ ഉടന്‍ ഗെയിമുകള്‍ കളിക്കാന്‍ സാധിക്കണമെന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News