ഭഗത് സിംഗ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മഹാനാണെന്നും അദ്ദേഹത്തെ നിന്ദിച്ച് സംസാരിച്ചവന്‍ വിഡ്ഢിയാണെന്നും ഒ അബ്ദുള്ള. ഭഗത് സിംഗിനെ കുറിച്ച് മീഡിയ വൺ മാനേജിങ് എഡിറ്ററും ജമാഅത്തെ ഇസ്ലാമി നേതാവുമായ സി ദാവൂദ് ആണ് മോശമായി സംസാരിച്ചത്. കൈരളി ന്യൂസിന്റെ ന്യൂസ് ആന്‍ഡ് വ്യൂസിലായിരുന്നു ഇതിനെതിരെ ഒ അബ്ദുള്ള ശക്തമായി പ്രതികരിച്ചത്.
അതിനെ കുറിച്ച് ചര്‍ച്ച പോലും ചെയ്യേണ്ടതില്ലെന്ന് അബ്ദുള്ള പറഞ്ഞു. ചൂലെടുത്ത് തല്ലേണ്ട ജാതി വാചകമല്ലേ അത്. നമുക്കെങ്ങനെയാണ് അതിനോട് യോജിക്കാന്‍ സാധിക്കുക. നീചവും നികൃഷ്ടവും നിന്ദ്യവും ആണ്. ഒരുനിലക്കും പറയാന്‍ പറ്റാത്ത അത്രയും മോശമായ വാചകം. ഒരു മാധ്യമത്തിന്റെ എഡിറ്റോറിയല്‍ നിലപാടായി അവതരിപ്പിക്കുന്ന അപകടവും കൂടി അതിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിൻ്റെ മുൻ എഡിറ്ററായിരുന്നു ദീർഘകാലം ഒ അബ്ദുള്ള.
അതിനിടെ, സഖാവ് ഭഗത് സിംഗിനെ കുറിച്ചുള്ള സി ദാവൂദിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. ധീര വിപ്ലവകാരിയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായ രക്തസാക്ഷി സഖാവ് ഭഗത് സിംഗിനെ കുറിച്ച് ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര സമര നേതാക്കളെ അപമാനിക്കുന്നതും പ്രതിഷേധാർഹവുമാണ് എന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കി. വീഡിയോ കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here