മൂന്ന് ദിവസം കൊണ്ട് 71 കോടി,  ബോക്സ് ഓഫീസ് തൂത്തുവാരാൻ നന്ദമുരി ബാലകൃഷ്ണ

തെലുഗ് സൂപ്പർ സ്റ്റാർ നന്ദമുരി ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രം ഭഗവന്ത് കേസരി കളക്ഷൻ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് .ഇളയ ദളപതി വിജയിയുടെ ബിഗ് ബജറ്റ് ചിത്ര ലിയോയും ഭഗവന്ത് കേസരിയും റിലീസ് ഒരുദിവസം ആയിരുന്നു. റിപ്പോട്ടുകൾ പ്രകാരം  മുന്ന് ദിവസത്തെ ഭഗവന്ത് കേസരിയുടെ ആഗോള കളഷൻ  71 കോടിയിൽ അധികം നേടിക്കഴിഞ്ഞു .

അനില്‍ രവിപുഡിലാണ് ചിത്രത്തിന്‍റെ സംവിധായകൻ.  ലിയോയ്ക്കൊപ്പം രാജ്യമെമ്പാടും ആവേശമായി പ്രദര്‍ശിപ്പിക്കുകയാണ് ബാലയ്യയുടെ ഭഗവന്ത് കേസരിയും.  നന്ദമുരി ബാലകൃഷ്‍യുടേതായി അടുത്തിടെയെത്തിയ രണ്ട് ചിത്രങ്ങളാണ് അഖണ്ഡയും, വീര സിംഹറെഡ്ഡിയും. ഇരു ചിത്രങ്ങളും വൻ ഹിറ്റായിരുന്നു.

ALSO READ:  ജെഡിഎസ് എൻഡിഎയിൽ ചേരാനുള്ള തീരുമാനം ചില വ്യക്തികളുടെ താത്പര്യം ; എ നീലലോഹിതദാസൻ നാടാർ

ബാലയ്യക്ക് ഒപ്പം ചിത്രത്തിൽ ശ്രീലേഖ, കാജൽ അഗർവാൾ, അർജുൻ രാംപാൽ എന്നീ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തിലുള്ളത്.  ചിത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നു.

ALSO READ:  കോട്ടയത്ത് യുവാക്കള്‍ മലയില്‍ കുടുങ്ങി; ഫോണിലെ റേഞ്ച് തുണച്ചു, രക്ഷകരായി ഫയര്‍ഫോ‍ഴ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News