ഹേമ കമ്മറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, വനിതാ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയില്ല : ഭാഗ്യലക്ഷ്മി

ഹേമ കമ്മറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വനിതാ സംഘടനകള്‍ക്ക് കമ്മിറ്റി നോട്ടീസ് നല്‍കിയില്ലെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ALSO READ: എട്ടിൽ മുട്ടുമടക്കി കാലിക്കറ്റ്: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന് വിജയത്തുടക്കം

ഞങ്ങള്‍ക്കെല്ലാം വിശ്വാസം നഷ്ടപ്പെട്ടു.18 പേരുടെ പേരും ഫോണ്‍ നമ്പറും നല്‍കി അതില്‍ ആരെയും ഹേമ കമ്മറ്റി വിളിച്ചില്ല.ഫെഫ്കയ്ക്ക് ഹേമ കമ്മറ്റിയില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടിയില്ല.ഏത് തൊഴില്‍ ഇടത്തിലാണ് ചൂഷണം ഇല്ലാത്തത്. സിനിമയിലുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി തെരുവില്‍ ഇറങ്ങി പോരാടുമെന്നും അവര്‍ പറഞ്ഞു.

ALSO READ: ‘അത് പച്ചക്കള്ളം’: കെപിസിസി പ്രസിഡൻ്റിന് പരാതി കൊടുത്തിട്ടില്ലെന്ന വിഡി സതീശന്റെ വാദം തള്ളി സിമി റോസ്ബെൽ ജോൺ

അതേസമയം ഫെഫ്ക യൂണിയന്‍ അംഗങ്ങളാണ് എന്ന അഭിമാനത്തോടെയാണ് ഞങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതെന്നും ഒരാള്‍ തെറ്റായി സമീപിക്കുമ്പോള്‍ ഉടന്‍ തന്നെ പ്രതികരിക്കാതെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്നും മഞ്ജുഷ രാധാകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News