‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ’; ഭാമയുടെ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വിവാഹത്തെ കുറിച്ചും, അതുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഈ പോസ്റ്റിൽ ഭാമ വ്യക്തമാക്കുന്നത്.

ഭാമയുടെ കുറിപ്പ്

ALSO READ: ‘ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ’, വെള്ളപ്പൊക്കത്തിൽ മുങ്ങിയ മുംബൈ നഗരത്തിലൂടെ, ഓസ്‌ട്രേലിയൻ യുവതിയെ സുരക്ഷിതയായി എയർപോർട്ടിൽ എത്തിച്ച് യൂബർ ഡ്രൈവർ: വീഡിയോ

‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഭാമ കുറിച്ചു.

ALSO READ: ‘ഉറക്കമില്ലാത്ത രാത്രികള്‍, കരച്ചില്‍, പാര്‍ട്ട് ടൈം ജോലികള്‍’, കഷ്ടപ്പാട് വെറുതെയായില്ല; വേട്ടയാടിയവർക്ക് മുൻപിൽ മധുരം നിറഞ്ഞ നേട്ടത്തിന്റെ ചിരിയുമായി സനുഷ

കുറച്ചുനാൾ മുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങൾ ഈ ചിത്രവും ഏറ്റെടുക്കുകയും കൂടുതൽ ചർച്ച ചെയ്യുകയും ഉണ്ടായി. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ ആ പോസ്റ്റിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News