‘ഭാരത് ആര്‍മി’ ദേശീയ പതാകയെ അവഹേളിച്ചതായി വിവാദം; കമന്റേറ്ററി ബോക്‌സില്‍ പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

bharat-army-perth-test

പെര്‍ത്ത് ടെസ്റ്റിനിടെ ഇന്ത്യന്‍ കാണികള്‍ ദേശീയ പതാകയെ അവഹേളിച്ചതായി വിവാദം. ‘ഭാരത് ആര്‍മി’ എന്ന കാണിക്കൂട്ടമാണ് ദേശീയപതാകയില്‍ അവരുടെ പേര് എഴുതി അവഹേളിച്ചത്. പതാകയിലെ ഈ എഴുത്ത് കണ്ട് കമന്റേറ്ററായ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പൊട്ടിത്തെറിച്ചു. ആ കാഴ്ച അദ്ദേഹത്തെ അമ്പരപ്പിച്ചു.

ഇന്ത്യന്‍ പതാകയിലെ ഏത് തരത്തിലുള്ള എഴുത്തും നിയമ വിരുദ്ധമാണെന്ന് എല്ലാവരേയും അദ്ദേഹം ഓര്‍മിപ്പിച്ചു. അങ്ങനെ ചെയ്യുന്ന ആരാധകര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു ഇത്.

Read Also: ഇന്ത്യന്‍ യശസ്സുയര്‍ത്തി യശസ്വിയുടെ ശതകം; ഓസീസിനെതിരെ ശക്തമായ നിലയില്‍ തുടരുന്നു

‘ഇന്ത്യയില്‍ ഇത് നടക്കില്ലെന്ന് എനിക്കറിയാം. ഇവര്‍ [ആരാധകര്‍] യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരാണെന്ന് ഞാന്‍ കരുതുന്നില്ല. അവരില്‍ എത്രപേര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പില്ല, അതിനാല്‍ അവര്‍ക്ക് പതാകയുടെ മൂല്യവും പ്രസക്തിയും മനസ്സിലാകില്ല.’ എബിസി സ്‌പോര്‍ട്ടില്‍ കമന്ററി ചെയ്യവേ ഗവാസ്‌കര്‍ പറഞ്ഞു.

1971-ലെ ദേശീയ ബഹുമതിക്കുള്ള അവഹേളനം തടയല്‍ നിയമത്തിന്റെ സെക്ഷന്‍ രണ്ട് അനുസരിച്ച്, ഇന്ത്യയുടെ ‘ദേശീയ പതാകയില്‍ അക്ഷരങ്ങള്‍ പാടില്ല’. ചട്ടം ഇങ്ങനെ പറയുന്നു: ‘ദേശീയ പതാക ഏതെങ്കിലും വ്യക്തിയുടെ അരയ്ക്ക് താഴെ ധരിക്കുന്ന വസ്ത്രധാരണത്തിന്റെയോ യൂണിഫോമിന്റെയോ അനുബന്ധമായോ ഉപയോഗിക്കരുത്. തലയണകള്‍, തൂവാലകള്‍, നാപ്കിനുകള്‍, അടിവസ്ത്രങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും ഡ്രസ് മെറ്റീരിയല്‍ എന്നിവയില്‍ എംബ്രോയ്ഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യരുത്.’

Read Also: ‘ചക്കയില്‍’ റെക്കോര്‍ഡുമായി യശസ്വി; തകര്‍ത്തത് പത്ത് വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ്

‘ഭാരത് ആര്‍മി’ ആള്‍ക്കാര്‍ പതാകകളിലെ അക്ഷരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഗവാസ്‌കര്‍ കമന്ററി ബോക്‌സില്‍ നിന്ന് ഒച്ചയിട്ട് പറഞ്ഞു. അടുത്ത തവണ, സ്വന്തം നിലയ്ക്ക് പതാക രൂപകല്പന ചെയ്യാനും ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News