കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂര്‍ണം. പ്രധാനപ്പെട്ട വ്യവസായ സ്ഥാപങ്ങളേയും, തൂത്തുക്കുടി തുറമുഖത്തെയും പണിമുടക്ക് സാരമായി ബാധിച്ചു. കശ്മീരില്‍ ആപ്പിള്‍ കര്‍ഷകര്‍ക്ക് നേരെ പൊലിസ് ലാത്തിചാര്‍ജ് നടത്തിയത് പ്രതിഷേധാത്തിന് ഇടയാക്കി.
ALSO READ:ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രം; കണക്കുകൾ പുറത്ത്
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് ബന്ദ്. കോര്‍പ്പറേറ്റ് – വര്‍ഗീയ അച്ചുതണ്ട് സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്നു. സ്ത്രീപീഢകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും അഖിലേന്ത്യാ കിസാന്‍ സഭയും CITUവും AITUCയും INTUCയും അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നു.
ALSO READ:വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്
മിനിമം വേതനത്തില്‍ വര്‍ധനവ്, തൊഴില്‍ നിയമങ്ങളിലെ ഭേദഗതി അടക്കം തൊഴിലാളി സംഘടനകള്‍ അവശ്യപ്പെടുന്നുണ്ട്. വലിയ പിന്തുണയാണ് വിവിധ സംസ്ഥാങ്ങളില്‍ ബന്ദിന് ലഭിക്കുന്നത്. പഞ്ചാബില്‍ പെട്രോള്‍ പമ്പുകള്‍ അടച്ച് ഭാരത് ബന്ദിന് പിന്തുണ നല്‍കി. തൊഴിലാളി സംഘടനകള്‍ പണിമുടക്കിയാണ് പിന്തുണ നല്‍കിയത്. തമിഴ്‌നാട്ടിലും ബന്ദ് പൂര്‍ണ വിജയമാണ്. തൂത്തുകൂടി തുറമുഖത്തില്‍ തൊഴിലാളികള്‍ പൂര്‍ണമായും പണിമുടക്കി. കാര്‍ഗോ ജോലികളടക്കം നിലച്ചു. സേലം സ്റ്റീല്‍ പ്ലാന്റിലും ഭേല്ലിലും പണിമുടക്ക് പൂര്‍ണമാണ്. ഭേല്ലിലെ 4500ല്‍ 3900 തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ഭാരത് ബന്ദ് പൂര്‍ണമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here