ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി

ഭാരത് വിവാദത്തിലും G20 ഉച്ചകോടിയിലും കേന്ദ്ര സര്‍ക്കാരിനും BJP ക്കുമെതിരെ കടന്നാക്രമണം തുടര്‍ന്ന് പ്രതിപക്ഷം. ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന ആവശ്യം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്താനാണ് തീരുമാനം.

also read; തെരുവുനായ പ്രശ്നത്തില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി

ജി 20 ഉച്ചകോടിയില്‍ ഭാരത് വിവാദം നരേന്ദ്രമോദി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ചരിത്രത്തെ തമസ്‌ക്കരിക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. ഫ്രാന്‍സിലെ സയന്‍സസ് പോ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യയിലെ മുതലാളിത്തവും കുത്തകകളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ചങ്ങാത്ത മുതലാളിത്തത്തെ നിലനിര്‍ത്താന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയാണെന്ന് നരേന്ദ്ര മോദി. നോട്ട് നിരോധനം ചെറുകിട വ്യവസായ സംരംഭങ്ങളെ തകര്‍ത്തു.

also read; രാഷ്ട്രീയപാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം; തെളിവുകൾ ഉണ്ടോയെന്ന് ഹൈക്കോടതി

കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ രാജ്യം എഴുതി തളളുകയാണ്. അദാനിയെ സഹായിക്കാന്‍ ചട്ടങ്ങള്‍ വളച്ചൊടിക്കുന്നുവെന്നും രാഷ്ട്രീയ ഇടപെടലിലൂടെ ഇന്ത്യയിലും വിദേശത്തും വന്‍കിട കരാറുകള്‍ നല്‍കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വിവിധ തലങ്ങളില്‍ തടയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന ആവശ്യം ശക്തമാക്കാന്‍ കോണ്‍ഗ്രസും മറ്റ് ഇന്ത്യന്‍ പാര്‍ട്ടികളും തീരുമാനിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ഇപ്പോഴും വ്യക്തമാക്കാത്തതില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതേസമയം അജണ്ട അറിയിക്കാതിരിക്കുന്നത് ചട്ടലംഘനമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News