അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചെന്ന് ജയ്‌റാം രമേശ്

മണിപ്പൂരില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ അനുമതി നിഷേധിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഗുവാഹട്ടിയിലേക്ക് പ്രവേശിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുമതി നല്‍കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളുമായി സംസാരിക്കാനും അനുമതി നല്‍കുന്നില്ലെന്നും ന്യായ് യാത്രയ്ക്ക് ലഭിച്ച പിന്തുണയില്‍ അസം മുഖ്യമന്ത്രി അസ്വസ്ഥനാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയെ നേരിൽ കണ്ട സന്തോഷത്തിൽ നിലമ്പൂർ ബെഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുന്ന വാഹനങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ അസമിലൂടെ പുരോഗമിക്കുന്ന യാത്ര, ഇന്ന് ലഖിംപുര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു മുന്‍പാണ് അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിനെ സമീപിക്കാനുള്ള നീക്കം. യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ വാഹനങ്ങള്‍ കൂട്ടത്തോടെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഭാരത് ജോഡോ ന്യായ് യാത്ര ലഖിംപുരിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണം പാക് സേനയുടെ അറിവോടെ; വിവരം പരസ്യമാകുമെന്ന് കരുതിയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News