ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാഡിൽ നിന്ന് അസമിലേക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാഡിൽ പര്യടനം തുടരുന്നു. യാത്ര ഇന്ന് രാത്രിയോടെ അസമിൽ എത്തും. എട്ട് ദിവസമാണ് അസമിലെ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് രാഹുലിന്റെ യാത്ര.

ALSO READ: നിജ്ജാറിന്റെ കൊലയ്ക്ക് തിരിച്ചടിക്കും; റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് ഭീഷണിയുമായി പന്നു

മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാ‌ൻഡിലെ കോഹിമയിൽ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റർ സഞ്ചരിച്ച് 5 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. നാഗാലാൻഡിലെ മൊകോക്‌ചുങ്ങിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിച്ചത്. നാഗാലാ‌ൻഡിനോടുള്ള കേന്ദ്രസർക്കാരിൻറെ സമീപനം ഉൾപ്പെടെ പറഞ്ഞാണ് യാത്ര. മെയിൻ ട്രാഫിക് പോയിന്റിൽ ജനങ്ങളെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു. മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച രാഹുൽ പ്രധാനമന്ത്രി നാഗാലാൻഡിലെ ജനങ്ങളെ വഞ്ചിച്ചു എന്നും പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ ചെറുതാണെങ്കിലും എല്ലാവർക്കും പ്രാധാന്യം ഒന്നുതന്നെയായിരിക്കണമെന്ന് രാഹുൽ കൂട്ടി ചേർത്തു.

ALSO READ: രാജ്യത്തിന് കേരളം നൽകുന്ന സംഭാവന; കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി

യാത്രയ്ക്കിടെ ബൈക്ക് യാത്രികാരുമായി രാഹുൽ സംവദിച്ചു. വിവിധ ഗോത്രവിഭാഗങ്ങളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുന്നുണ്ട്. രാത്രി അസം അതിർത്തിയിൽ എത്തുന്ന യാത്ര നാളെ രാവിലെ മുതൽ പര്യടനം പുനര്രംഭിക്കും. 833 കിലോമീറ്ററാണ് അസമിൽ സഞ്ചരിക്കുന്നത്. 17 ജില്ലകളിലൂടെ യാത്ര കടന്നുപോവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News