ഭാരത് ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങൾ, ബിജെപി പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് രാഹുൽ ഗാന്ധി

ഭാരത് ന്യായ് യാത്രയ്ക്കിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. യാത്ര തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരുടെ മുന്നിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങിച്ചെന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ തടയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ഇടപെട്ടാണ് പിന്നീട് രാഹുൽ ഗാന്ധിയെ തിരിച്ച് ബസ്സിലേക്ക് കയറ്റിയത്.

ALSO READ: ‘ഇതൊരു ലിജോ പടം, ഇവിടെ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു’, വാലിബനെ കുറിച്ചുള്ള ഷിബു ബേബി ജോണിന്റെ മറുപടി

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അനുമതിയില്ല. രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News