രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിൽ, മമത പങ്കെടുക്കുമോ?

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. തൃണമൂൽ കോൺഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ALSO READ: സമ്മർദ്ദം കുറയ്‌ക്കാൻ ഇവ കഴിച്ച് നോക്കൂ… വ്യത്യാസം അനുഭവിച്ചറിയൂ

അതേസമയം, യാത്രയിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറിൽ പര്യടനം നടത്തുന്ന യാത്ര 31 വീണ്ടും പശ്ചിമ ബംഗാളിൽ തിരിച്ച് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News