ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്, ആരംഭിക്കുന്നത് നാഗാലാൻഡിലെ തുളിയിൽ നിന്ന്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്. നാഗാലാൻഡിലെ തുളിയിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. ഇന്ന് അസമിലേക്ക് പ്രവേശിക്കുന്ന യാത്ര 17 ജില്ലകളിൽ കൂടി കടന്ന് പോകും. 8 ദിവസമാണ് അസമിലെ യാത്ര 833 കിലോമീറ്റൻ സഞ്ചരിക്കും.

ALSO READ: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമം

അതേസമയം, യാത്രയെ തടസപ്പെടുത്താൻ അസം സർക്കാർ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. യാത്രയുടെ ഭാഗമായി ഗ്രൗണ്ടുകൾ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഈ ആരോപണങ്ങൾ തള്ളിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News