രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ പര്യടനം ആരംഭിക്കും. അസം-പശ്ചിമ ബംഗാൾ അതിർത്തിയായ ബോക്‌സിർഹട്ടിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പതാക ഏറ്റുവാങ്ങും. 5 ദിവസമാണ് ബംഗാളിലെ യാത്ര. 7 ജില്ലകളിൽ കൂടി യാത്ര കടന്ന് പോകും. കോണ്ഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്ക് പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളിൽ ന്യായ് യാത്ര എത്തുന്നത്.
ALSO READ: തുടരാന്‍ ആഗ്രഹമുണ്ട്, പക്ഷേ വിരമിക്കുന്നു; ഇന്ത്യയുടെ അഭിമാനതാരം മേരി കോം വിരമിച്ചു
ബിജെപി ആക്രമണവും സർക്കാർ വിലക്കും നിലനിൽക്കെയായിരുന്നു അസമിലെ ഭാരത് ജോഡോ ന്യായ് യാത്ര. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ യാത്രയിൽ ഉടനീളം രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തുന്നത്. അതിനിടെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതിയിരുന്നു. ബംഗാളിലേക്ക് യാത്ര കടക്കുമ്പോൾ തൃണമൂൾ കോൺഗ്രസ് യാത്രയിൽ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. തന്നെ യാത്രയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here