ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് സമാപനം

ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനം ഇന്ന് മുംബൈയിൽ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം മഹാ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനായി മുംബൈയിലെ ശിവാജി പാർക്കിൽ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പുറകെ പ്രതിപക്ഷത്തിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

ALSO READ:മെസ്സിയെ മറികടന്ന് റൊണാൾഡോ
സമ്മേളനത്തെ ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമാക്കി മാറ്റാനാണ് നീക്കം. രാജ്യത്തെ പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഭാരത് ജോഡോ ന്യായ് യാത്ര മുന്നോട്ട് വയ്ക്കുന്നത്

മാർച്ച് 12 ന് മഹാരാഷ്ട്രയിൽ പ്രവേശിച്ച യാത്ര ധുലെ നാസിക് പാൽഘർ താനെ ജില്ലകളിലൂടെയാണ് മുംബൈയിൽ എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ യാത്രക്ക് വലിയ സ്വീകരണമാണ് ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികൾ നൽകിയത് . അത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന സമാപന സമ്മേളന വേദി ഇന്ത്യ മുന്നണി നേതാക്കളുടെ സംഗമ വേദി കൂടിയാകും.

ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം. ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങി മുന്നണിയുമായി ബന്ധപ്പെട്ട മഹാ വികാസ് അഘാഡി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് മഹാസമ്മേളനത്തിലേക്ക് ക്ഷണം ഉണ്ട്.ജനുവരി 14 ന് മണിപ്പൂരിലെ തൗബാലിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്.

ALSO READ: കനത്ത ചൂട്: തണ്ണീര്‍പന്തലൊരുക്കി സഹകരണ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News