ഭരത് മുരളി നാടകോത്സവം; വർത്തമാനകാല രാഷ്ട്രീയം സംസാരിച്ച് നാടകം ‘ടോയ്‌മാൻ’

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം സംഘടിപ്പിച്ചു. ആറാംദിവസം ചമയം തിയറ്റേഴ്‌സ് ഷാർജ അവതരിപ്പിച്ച ടോയ്‌മാൻ എന്ന നാടകം ശ്രദ്ധേയമായി. രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകമാണ് ടോയ്‌മാൻ. വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാടകം രൂപപ്പെടുത്തിയത്. ഹാസ്യത്തിന്റെയും ഭീകരതയുടെയും സ്പർശനത്തോടെ ഭയപ്പെടുത്തുന്ന വർത്തമാന ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ അനാവരണം ചെയ്യുന്നതാണ് ടോയ്‌മാൻ എന്ന നാടകം.

ALSO READ: അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ ജീവിതങ്ങളും; മോദി ഭരണകൂടവും!!

വർത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചും ഫാസിസം സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന ഭയാനകമായ പ്രത്യയശാസ്ത്രമായി എങ്ങനെ പരിണമിക്കുന്നു എന്നും നാടകം സംസാരിക്കുന്നു. നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നാടക പ്രവർത്തകൻ അഭിമന്യു വിനയകുമാറാണ്. നൗഷാദ് ഹസ്സൻ, അഷ്‌റഫ് കിരാലൂർ, സുജ അമ്പാട്ട്, പൂർണ്ണ, കവിത ഷാജി, പ്രീത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News