നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു

നടൻ ഭരത് മുരളിയുടെ അമ്മ ദേവകി അമ്മ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.88 വയസ്സായിരുന്നു. കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ ഇന്ന് തന്നെ സംസ്കാരം നടക്കും.

തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് തന്റെ അമ്മ എന്ന് മുരളി പലപ്പോഴും പറയാറുണ്ട്. മുരളി നമ്മെ വിട്ടുപിരിഞ്ഞ് 14 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മാതാവ് അന്തരിക്കുന്നത്. 2009 ഓഗസ്റ്റ് 6നാണ് നടൻ മുരളി വിടവാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News