പാലക്കാട് തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് വീണ്ടും ഭാരത് അരി വിതരണം ചെയ്യാന്‍ ബിജെപി ശ്രമം

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് വീണ്ടും ഭാരത് അരി വിതരണം ചെയ്യാന്‍ ബിജെപി ശ്രമം. മലമ്പുഴ നിയോജക മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ് ഭാരത് അരി വിതരണം ചെയ്യാന്‍ ശ്രമിച്ചത്. ഭാരത് അരി വിതരണം ചെയ്യുന്നതറിഞ്ഞ് എല്‍ ഡി എഫ് പ്രവര്‍ത്തകരെത്തി പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പാലക്കാട് ജില്ലയില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ ഭാരത് അരി വിതരണം നടത്തുന്നത് വ്യാപകമായിരിക്കുകയാണ്. മലമ്പുഴ നിയോജക മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലെ കല്ലേക്കുളങ്ങര ഹേമാംബിക ആര്‍ച്ചിന് മുന്നില്‍ വെച്ചാണ് രാവിലെ 7 മണിക്ക് ഭാരത് അരി വിതരണം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്.

Also Read : ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; എട്ട് കുട്ടികള്‍ മരിച്ചു

ബിജെപിയുടെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് ഭാരത് അരി വിതരണം നടക്കുന്നുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ബി ജെ പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഭാരത് അരി വിതരണം ചെയ്യുന്നതറിഞ്ഞ് എല്‍ ഡി എഫ് പ്രവര്‍ത്തകരെത്തി അകത്തേത്തറയിലെത്തി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ലോറി തിരിച്ചയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News