വേദിയില്‍ നിറഞ്ഞാടി ഭരത് കൃഷ്ണ; പഴയ ഓര്‍മകളിലൂടെ അമ്മ

ഭരതനാട്യം വേദിയില്‍ കാസര്‍ഗോഡ് സ്വദേശി ഭരത് കൃഷ്ണ നിറഞ്ഞാടുമ്പോള്‍ അമ്മ ധന്യ പ്രദീപിന്റെ മനസ് വര്‍ഷങ്ങള്‍ പിന്നിലേക്ക് പായുകയായിരുന്നു. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് ഭരത് ഭരതനാട്യത്തില്‍ എ ഗ്രേഡ് സ്വന്തമാക്കുന്നത്.

1986 മുതല്‍ 1990 കാലഘട്ടങ്ങളില്‍ സംസ്ഥാന കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ധന്യ പ്രദീപ്. മകന്റെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷിയാകുന്നതിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴിച്ചുവച്ച തന്റെ കഥകളി വേഷത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാന്‍ സാധിച്ചെന്നു ധന്യ പറഞ്ഞു.

ALSO READ: ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലര്‍, നാലു ദിനം കൊണ്ട് നല്ലുഗ്രന്‍ കളക്ഷന്‍; ഐഡന്റിറ്റി അടിപൊളിയാണ്!

12 വര്‍ഷമായി ബാലകൃഷ്ണന്‍ മഞ്ചേശ്വരത്തിന്റെ ശിക്ഷണത്തില്‍ ഭരതനാട്യവും യോഗി ശര്‍മയുടെ ശിക്ഷണത്തില്‍ മൃദംഗവും അഭ്യസിച്ചുവരികയാണ് ഭരത്. ഇത്തവണ മൃദംഗം, നാടോടി നൃത്തം, ഭരതനാട്യം ഇനങ്ങളിലാണ് മത്സരിച്ചത്.

കാസര്‍ഗോഡ് അകല്‍പ്പടി എസ് എ പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഭരത്. സഹോദരി ഭാഗ്യശ്രീയും കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭാവിയില്‍ എന്‍ജിനീയറാകണമെന്ന ആഗ്രഹത്തോടൊപ്പം കലയും കൂടെ കൂട്ടണമെന്നാണ് ഭരത്തിന്റെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News