ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’

ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’. ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിന് മുന്നിലുള്ള ബോര്‍ഡില്‍ ‘ഭാരത്’ എന്ന ബോര്‍ഡ് സ്ഥാപിച്ചത്. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ഭാരത് എന്ന ബോര്‍ഡിനൊപ്പം ദേശീയപതാകയും വച്ചിരുന്നു.

ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് പ്രയോഗിച്ചിരുന്നു. മുമ്പ് മോദിയുടെ ഇന്തോനേഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാക്കിയിരുന്നു. ഇതൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

READ MORE:ലോകം കീഴടക്കിയ നിലയിലാണ് യുഡിഎഫ് പ്രചാരണം: മന്ത്രി മുഹമ്മദ് റിയാസ്

ഇന്ത്യ എന്ന് പ്രയോഗം അവസാനിപ്പിച്ച് ഭാരത് എന്നു ഉപയോഗിച്ചു തുടങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അസമില്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുടെ പേര് ഭാരത് എന്നു മാത്രമാക്കുന്നതിനെ അനുകൂലിച്ച് വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളും രംഗത്തുണ്ട്.

READ MORE:നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News