രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ സ്വകാര്യ ഗ്രൗണ്ടില്‍ നിനിന്നാരംഭിച്ച യാത്ര ഒരു ദിവസം മണിപ്പൂരിലും ഇംഫാലിലും തുടരും. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ചു കൊണ്ടാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചത്. ബിജെപി വോട്ടിനായി ദൈവങ്ങളെ കൂട്ടുപിടിക്കുന്നുവെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
അതേസമയം മോദിക്കും ബിജെപിക്കും മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും മണിപ്പൂരിലെ ഭരണവ്യവസ്ഥ പൂര്‍ണമായും തകര്‍ന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുക്കിലും മൂലയിലും വിദ്വേഷം പടര്‍ത്തി. അതിനാലാണ് കലാപം തകര്‍ത്ത മണിപ്പൂരില്‍ നിന്ന് യാത്ര തുടങ്ങുന്നത്. ദൂരം കൂടുതലുള്ള യാത്രയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് യാത്ര ബസിലും കാല്‍നടയുമാക്കിയത്. മോദി ഇതുവരെ മണിപ്പൂരിലെത്തിയില്ല. മോദി മണിപ്പൂരില്‍ വരാത്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് യാത്രയുടെ ഫല്‍ഗ് ഓഫ് നിര്‍വഹിച്ചത്. അതേസമയം ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മൂല്യങ്ങളെ സംരക്ഷിക്കാനാണ് രാഹുലിന്റെ ഈ യാത്രയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുണ്ടാകാനും വിലക്കയറ്റത്തെ തടയാനുമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ജെ അലക്‌സാണ്ടര്‍ സ്മാരക അവാര്‍ഡ് എസ് പ്രദീപ്കുമാറിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here