കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി; ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ കാലം എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് തീരുമാനം. കീഴ് വഴക്കം ലംഘിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി.

ALSO READ:അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

ഏഴാം തവണ ലോക്‌സഭയിലെത്തുന്ന ഒഡീഷയില്‍ നിന്നുള്ള എം പി ഭര്‍തൃഹരി മെഹ്താബ് പ്രോടേം സ്പീക്കറാകും. എട്ടുതവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തീരുമാനം. ബിജെഡി അംഗമായിരുന്ന ഭര്‍തൃഹരി കഴിഞ്ഞ മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം ഏറ്റവും കൂടുതല്‍ കാലം എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ALSO READ:കാക്കനാട് ഭക്ഷ്യവിഷബാധ, സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം; പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന ജയറാം രമേശ് ആരോപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യത എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭര്‍തൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യം ടാഗോര്‍ എംപിയും കുറ്റപ്പെടുത്തി. പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭര്‍തൃഹരി മെഹ്താബ് മേല്‍നോട്ടം വഹിക്കും. ഈ മാസം 26നാണ് ലോക്‌സഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടേം സ്പീക്കറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News