ഒരു സ്റ്റാറിന്റെ പേഴ്സണൽ ലൈഫിനൊപ്പമുള്ള യാത്ര, ടൊവിനോയുടെ കരിയറിലെ ബെസ്റ്റ് ക്യാരക്ടറിൽ ഒന്നാണിത്: ഭാവന

ടൊവിനോയുടെ കരിയറിലെ ബെസ്റ്റ് ക്യാരക്ടറിൽ ഒന്നായിരിക്കും നടികർ എന്ന് നടി ഭാവന. നടികർ സിനിമയ്ക്കുള്ളിലെ സിനിമയാണ്. സിനിമയ്ക്കുള്ളിലെ സിനിമകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഉദയനാണ് താരമെല്ലാം അതിന് ഉദാഹരണമാണ്. അങ്ങനെ ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്.പക്ഷെ ഒരു സ്റ്റാറിന്റെ ലൈഫിൽ വരുന്ന മാറ്റങ്ങളും സ്റ്റാർഡം കാരണം വരുന്ന മാറ്റങ്ങളുമെല്ലാമാണ് ഈ സിനിമ കാണിക്കുന്നത്.
ഒരു താരത്തിന്റെ മെന്റൽ ഹെൽത്തും ലൈഫിലെ ഉയർച്ച താഴ്ചയുമെല്ലാം ഈ സിനിമയിൽ വ്യക്തമാക്കുന്നുണ്ട്.ഒരു സ്റ്റാറിന്റെ പേഴ്സണൽ ലൈഫിനൊപ്പമുള്ള ഒരു യാത്രയാണ് നടികർ. ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തിനൊപ്പം പ്രേക്ഷകർ സഞ്ചരിക്കും എന്നാണ് ഞങ്ങളുടെയും വിശ്വാസവും,’എന്നാണ് ഭാവന പറഞ്ഞത്.ഒരു ഓൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.

ALSO READ: ഒ വി നാരായണന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ടൊവിനോ തോമസ് പ്രധാന കഥാപാത്രമാകുന്ന ചിത്രം ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ കഥയാണ്.സൗബിൻ ഷാഹിറും ചിത്രത്തിലുണ്ട്.ഭാവന, ചന്തു സലിം കുമാർ, ഗണപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ALSO READ: മോദിക്ക് വേണ്ടി വോട്ട് തേടിയതിന് മാപ്പ് ചോദിച്ച് ഉദ്ധവ് താക്കറെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News