ഈദ് ആശംസകളുമായി വെള്ള വസ്ത്രത്തില്‍ തിളങ്ങി ഭാവന

മലയാള സിനിമയിലൂടെ സിനിമാ രംഗത്തെത്തി തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളായ മാറിയ താരമാണ് ഭാവന. കുറച്ചുകാലം മലയാള സിനിമാരംഗത്തു നിന്ന് മാറി നിന്നെങ്കിലും ‘എന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ അടുത്തകാലത്ത് സിനിമയിലേക്ക് തിരികെ വരുകയായിരുന്നു.

ഇപ്പോളിതാ താരം എല്ലാവര്‍ക്കും ഈദ് ആശംസകളുമായി എത്തിയിരിക്കുകയാണ്. ഒപ്പം താരത്തിന്റെ ഈദ് ഗെറ്റ്അപ്പും വൈറലാകുന്നു. ഓഫ് വൈറ്റ് സല്‍വാറണിഞ്ഞാണ് താരമെത്തിയിരിക്കുന്നത്. സല്‍വാറിന്റെ ഷോള്‍ ആണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. പേള്‍ വര്‍ക്കിനാല്‍ അലംകൃതമായ ഷോള്‍ സല്‍വാറിന്റെ ആകര്‍ഷണീയമാണ്.

സല്‍വാറിനൊപ്പം ഓഫ് വൈറ്റ് നിറത്തില്‍ സ്റ്റോണ്‍സും മുത്തുകളും കൊണ്ടുള്ള ഹെവി കമ്മലുമാണ് ധരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News