അഭിനയത്തിലും സംവിധാനത്തിലും കയ്യടി നേടിയ താരം; ദിലീഷ് പോത്തന് ജന്മദിനാശംസകൾ നേർന്ന് ഭാവന സ്റ്റുഡിയോസ്

നടനും സംവിധായകനുമായ ദിലീഷ് പോത്തന് ജന്മദിനാശംസകൾ നേർന്ന് ഭാവന സ്റ്റുഡിയോസ്. ഭാവന സ്റ്റുഡിയോസ് സോഷ്യൽമീഡിയയിൽ ‘ പ്രിയപ്പെട്ട ദിലീഷേട്ടന് ജന്മദിനാശംസകൾ’ എന്നാണ് ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

ALSO READ: തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യം പൊലീസിന്

നിരവധി സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം കൂടിയാണ് ദിലീഷ് പോത്തൻ. വേറിട്ട അഭിനയം മാത്രമല്ല സംവിധാന രംഗത്തും ദിലീഷ് പോത്തൻ മികച്ച് നിൽക്കുന്നു എന്നതിന്റെ തെളിവാണ് മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും എല്ലാം. ശ്യാം പുഷ്കരനുമൊത്ത് ആരംഭിച്ച ‘വർക്കിങ്ങ് ക്ലാസ്സ് ഹീറോ’ സിനിമ നിർമാണ കമ്പനിയും ദിലീഷ് പോത്തന്റെ കരിയറിലെ വഴിത്തിരിവാണ്. ഈ കമ്പനിയുടെ ആദ്യ നിർമാണ സംരംഭമായ കുമ്പളങ്ങി നെറ്റ്‌സ് അതിനു തെളിവാണ്.

തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി അദ്ദേഹം നേടി. ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി തുടക്കം കുറിച്ച ദിലീഷ് പോത്തൻ ’22 ഫീമെയിൽ കോട്ടയം’, ‘ടാ തടിയാ’, ‘ഗാംഗ്സ്റ്റർ’ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായിരുന്നു.

അഭിനയത്തിന്റെ കാര്യത്തിൽ ദിലീഷ് പോത്തൻ ചെയ്യുന്ന വേഷങ്ങൾ എല്ലാം ശ്രദ്ധനേടാറുണ്ട്. തന്റെ അഭിനയശൈലിക്ക് ചേരുന്ന കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും ദിലീഷ് വിജയമാണ്.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ദിലീഷ് പോത്തന്റെ കൈകളിൽ ഭദ്രമാണ്. ഹാപ്പിബർത്ഡേ ദിലീഷ് പോത്തൻ.

ALSO READ: ഇനി മസനഗുഡിയല്ല…. കൊടൈക്കനാല്‍! ത്രില്ലിംഗ് യാത്രയ്‌ക്കൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News